Image

ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലെത്തിയ ആദ്യ ചിത്രം: റിലീസ്‌ ചിത്രം വീട്ടിലിരുന്ന്‌ കണ്ട്‌ സൂര്യയും ജ്യോതികയും

Published on 30 May, 2020
   ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലെത്തിയ ആദ്യ ചിത്രം: റിലീസ്‌ ചിത്രം വീട്ടിലിരുന്ന്‌ കണ്ട്‌ സൂര്യയും ജ്യോതികയും

ലോക്ക്‌ ഡൗണ്‍ പ്രതിസന്ധിയെതുടര്‍ന്ന്‌ രാജ്യമെമ്പാടും തിയേറ്ററുകള്‍ അടച്ചതോടെ ഓലൈന്‍ പ്‌ളാറ്റ്‌ ഫോം വഴി സിനിമകള്‍ റിലീസ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്നത്‌ ഏറെ ആകാംക്ഷയോടെയാണ്‌ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌. 

തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാതെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലൂടെ റിലീസ്‌ ചെയ്യുന്ന ആദ്യ ഇന്‌ഡ്യന്‍ചിത്രമായിനടി ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന പൊന്‍മകള്‍ വന്താല്‍. നടന്‍ സൂര്യയുടെ ടൂഡീ പ്രൊഡക്ഷന്‍സ്‌ നിര്‍മിച്ച ചിത്രം കടുത്ത എതിര്‍പ്പുകള്‍ക്കിടയിലൂടെയാണ്‌ ആമസോണ്‍ പ്രൈം വഴി റിലീസ്‌ ചെയ്‌തത്‌. 

റിലീസ്‌ ചെയ്‌ത സിനിമയ്‌ക്ക്‌ പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ്‌ നല്‍കുന്നത്‌. ജ്യോതികക്കൊപ്പം വീട്ടിലിരന്ന്‌ സിനിമ കാണുന്നചിത്രവും സൂര്യ ഫേസ്‌ബുക്ക്‌ പേജിലൂടെ പങ്കു വച്ചു. ജ്യോതികയുടെ മികച്ച സിനിമകളിലൊന്നും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നുമാണ്‌ പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രമെന്ന്‌ പ്രേക്ഷകര്‍ പറയുന്നു. 

തിയേറ്ററുകള്‍ ഒഴിവാക്കിയുള്ള രാജ്യാന്തര ഓവര്‍ ദ്‌ ടോപ്പ്‌ റിലീസ്‌ നടത്തി ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്‌ ജ്യോതികയുടെ ഈ ചിത്രം. കള്ളക്കേസില്‍ കുടുക്കിയസൈക്കോ ജ്യോതിയെന്ന സ്‌ത്രീയെ രക്ഷിക്കാനെത്തുന്ന അഭിഭാഷകയുടെ റോളിലാണ്‌ ജ്യോതിക എത്തുന്നത്‌. 

ആര്‍.പാര്‍ത്ഥിപന്‍, പ്രതാപ്‌ പോത്തന്‍, ഭാഗ്യരാജ്‌ എന്നിവരും ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌.

സൂര്യയുടെ പ്രഡക്ഷന്‍ കമ്പനിയായ ടൂഡീ എന്റര്‍ടെയ്‌ന്റമെന്റാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഓവര്‍ ദ്‌ ടോപ്പ്‌ റിലീസിനെതിരായ എല്ലാ എതിര്‍പ്പുകളും സൂര്യയ്‌ക്കെതിരേയാണ്‌ വരുന്നത്‌. സൂര്യയുടെ സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യില്ലെന്ന ഭീഷണിയുമായി സംഘടനകള്‍ രംഗത്തു വന്നിരുന്നു. 

അടുത്ത ദിവസം തന്നെ അമിതാഭ്‌ ബച്ചന്റെ ഗുലാബോ സീതാബോയുംഓണ്‍ലൈന്‍ വഴി പ്രേക്ഷകരിലെത്തും. അമിതാഭ്‌ ബച്ചന്‍ നായകനാകുന്ന ചിത്രം ജൂണ്‍ 12നാണ്‌ തിയേറ്ററുകളിലെത്തുന്നത്‌. ഉത്തര്‍പ്രദേശിലെ പാവകളിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. 

ലോക്ക്‌ ഡൗണ്‍ കാരണം തിയേറ്ററുകള്‍ അടഞ്ഞതാണ്‌ ചിത്രത്തിന്റെ റിലീസ്‌ മുടങ്ങാന്‍ കാരണം. മലയാളത്തില്‍ സൂഫിയും സുജാതയുമാണ്‌ ഓണ്‍ലൈന്‍ റിലീസിന്‌ തയ്യാറെടുക്കുന്നത്‌. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം നിര്‍മ്മിക്കുന്നത്‌ ഫ്രൈഡേ ഫിലിംസാണ്‌. ജൂണ്‍ രണ്ടാം വാരം ചിത്രം റിലീസ്‌ ചെയ്‌തേക്കും.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക