Image

സർക്കാർ ഏർപ്പെടുത്തിയ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖം

Published on 30 May, 2020
സർക്കാർ ഏർപ്പെടുത്തിയ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖം

കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖം. നഴ്സിം​ഗ്, ലാബ് ടെക്നീഷ്യൻ എന്നീ കരാർ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചത്.

25 ഒഴിവുകളിലേക്കായി നൂറ് കണക്കിനാളുകളാണ് തടിച്ചു കൂടിയത്. ആശുപത്രി മതിൽക്കെട്ടിന് അകത്തും പുറത്തുമായാണ് വരിനിന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ ഉദ്യോഗാർത്ഥികൾ കൂട്ടമായി എത്തിയതോടെ അഭിമുഖം മാറ്റി.
.
ഇത്രയധികം പേർ വരുമെന്ന് കരുതിയിരുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക