Image

ആഗോള ഹോട്ട്‌സ്‌പോട്ടായി മാറി മുംബൈ നഗരം

Published on 30 May, 2020
 ആഗോള ഹോട്ട്‌സ്‌പോട്ടായി മാറി മുംബൈ നഗരം

മുംബൈ:രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനയുണ്ടായതോടെ ആഗോള ഹോട്ട്‌സ്‌പോട്ടായി മാറി മുംബൈ നഗരം. ഒരു ദിവസം ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട്‌ ചെയ്യുന്ന ലോകത്തെ നഗരങ്ങളിൽ രണ്ടാമതാണ്‌ മുംബൈ. റഷ്യൻ തലസ്ഥാനമായ മോസ്‌കോയാണ്‌. ഇന്ത്യയിലെ അഞ്ചിൽ ഒന്ന്‌ രോഗവും മുംബൈയിലാണ്‌.  നിലവിലെ സ്ഥിതി തുടർന്നാൽ മോസ്‌കോയെ മുംബൈ മറികടക്കും‌.

മെയ്‌ മാസത്തിൽ മുംബൈയിൽ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി. മെയ്‌ ഒന്നിന്‌ 7625 രോഗികളാണുണ്ടായിരുന്നത്‌. 11ന്‌ 14,355 ആയും 24ന്‌ 30,542 ആയും ഉയർന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികളുള്ള ന്യൂയോർക്ക്‌ നഗരത്തിലെ പ്രതിദിന രോഗികളേക്കാൾ കൂടുതലാണ് മെയ്‌ പകുതിക്കുശേഷം ‌മുംബൈയിൽ‌.
ബ്രസീലിലെ സാവോ പോളോയാണ്‌ മറ്റൊരു ആഗോള ഹോട്ട്‌സ്‌പോട്ട്‌. ഒരാഴ്‌ചയായി ഇരു‌ നഗരങ്ങളിലും രോഗികൾ കുറയുകയാണ്‌. മുംബൈയിൽ വർധിക്കുകയാണ്‌. മെയ്‌ 25ന്‌ മുംബൈയിൽ 1740 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക