Image

ഒസിഐ കാര്‍ഡ് പുതുക്കാന്‍ ഡിസംബര്‍ 31വരെ സാവകാശം

Published on 30 May, 2020
ഒസിഐ കാര്‍ഡ് പുതുക്കാന്‍ ഡിസംബര്‍ 31വരെ സാവകാശം
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അതതു രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനൊപ്പം ഒസിഐ കാര്‍ഡ് പുതുക്കാതെ ഇന്ത്യയിലേക്ക് യാത്രചെയ്യാന്‍ അനുവദിച്ചിരുന്ന താല്‍കാലിക ഇളവിന്റെ തീയതി ജൂണ്‍ 30ല്‍ നിന്നും  ഡിസംബര്‍ 31 വരെ നീട്ടി, വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

20 വയസിനു മുമ്പും 50 വയസിനു ശേഷവും പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ അതിനൊപ്പം ഒസിഐ കാര്‍ഡ് കൂടി പുതുക്കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനായി ജൂണ്‍ 30 വരെ കാലാവധി അനുവദിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പല രാജ്യങ്ങളും ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എംബസിയിലെത്തി പലര്‍ക്കും ഇക്കാലയളവിനുള്ളില്‍ ഒസിഐ. പുതുക്കല്‍ സാധ്യമാകാതെ വന്നു. ഇതു ചൂണ്ടിക്കാട്ടി അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെയും  വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ സമൂഹം നിരന്തരം നടത്തിയ അഭ്യര്‍ഥന മാനിച്ചാണ് ഇതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടാല്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

രാജ്യത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുന്ന ഫര്‍ലോഗ് സ്കീമില്‍ സെപ്റ്റംബറോടെ മാറ്റങ്ങള്‍ വരുത്തുമെന്ന് ചാന്‍സിലര്‍ ഋഷി സുനാക് വ്യക്തമാക്കി. സെപ്റ്റംബര്‍ മുതല്‍ ഇതിനായി ചെലവഴിക്കുന്ന തുകയുടെ പത്തുശതമാനവും, ഒക്ടോബര്‍ മുതല്‍ 20 ശതമാനവും തൊഴില്‍ ഉടമകള്‍ നല്‍കണം.

നിലവിലെ വ്യവസ്ഥകളോടെ ജൂണ്‍, ജൂലൈ മാസങ്ങളില്‍കൂടി പദ്ധതി തുടരും. എന്നാല്‍ ഓഗസ്റ്റ് മുതല്‍ തൊഴില്‍ ഉടമകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് തുകയും പെന്‍ഷന്‍ വിഹിതവും അടയ്ക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക