Image

സണ്ണി വൈക്ലിഫ്, 79, അന്തരിച്ചു

Published on 30 May, 2020
സണ്ണി വൈക്ലിഫ്, 79, അന്തരിച്ചു

മെരിലാന്‍ഡ്: അവിഭക്ത ഫൊക്കാനയുടെ സ്ഥാപകരിലൊരാളും പിന്നീട്  ജനറല്‍ സെക്രട്ടറിയും കണവന്‍ഷന്‍ ചെയറുമായ സണ്ണി വൈക്ലിഫ് അന്തരിച്ചു. മലയാളി സമൂഹത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തിലും മുഖ്യധാരയിലും നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.

ബാത്ത്‌റൂമില്‍ വീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിന്നു അദ്ദേഹം.

വാഷിംഗ്ടണില്‍ ഫൊക്കാന കണ്വന്‍ഷന്‍ നടക്കുമ്പോള്‍ (1992) ആണു ഭാഷക്കൊരു ഡോളര്‍ എന്ന ആശയവുമായി ഡോ. എം.വി. പിള്ള മുന്നോട്ടു വന്നത്. അന്ന് പ്രസിഡന്റായിരുന ഡോ. പാര്‍ഥസാരഥി പിള്ള, സെക്രട്ടറി മാത്യു കൊക്കൂറ, കണ്വന്‍ഷന്‍ ചെയര്‍ സണ്ണി വൈക്ലിഫ് എന്നിവര്‍ അതിനു പൂര്‍ണ പിന്തുണ നല്കി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭാഷക്കൊരു ഡോളര്‍ ഒരു പ്രസ്ഥാനമായി നിലകൊള്ളുന്നു.

മുഖ്യധാര സംഘടനകളിലും ഇന്ത്യന്‍ സംഘടനകളിലും സണ്ണി വൈക്ലിഫിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. വാഷിംഗ്ടണ്‍, ഡി.സി, മെരിലാന്‍ഡ് മേഖലകളിലെ ഇന്ത്യന്‍ നേതാക്കളില്‍ ഒരാളാണ്.

തിരുവനന്തപൂരം സ്വദേശിയായ അദ്ദേഹം സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭാ രംഗത്തും സജീവമായിരുന്നു. ഭാര്യ ട്രീസയും അറിയപ്പെടുന്ന സമൂഹിക പ്രവര്‍ത്തകയാണ്.  മക്കള്‍: ജെയ്‌സണ്‍ വൈക്ലിഫ്, ജീന, ജോയി വൈക്ലിഫ്, ജെഫ് വൈക്ലിഫ് 

 
Join WhatsApp News
ജോസഫ് നമ്പിമഠം 2020-05-30 16:51:36
1996 ൽ ഡാളസിൽ നടന്ന ഫൊക്കാന മുതൽ അദ്ദേഹത്തെ പരിചയമുണ്ട്. അന്ന് ഫൊക്കാന നടന്ന ഡാളസ്സിലെ ആനറ്റോൾ ഹോട്ടലിലേക്കുള്ള എക്സിറ്റിന്റെ പേര് അന്നും ഇന്നും വൈക്ലിഫ് അവന്യൂ എന്നാണ്. ഈ പേര് സണ്ണി വൈക്ലിഫിന്റെ പേരിൽ ഉള്ളതാണെന്ന് ഞങ്ങൾ തമാശയായി പറഞ്ഞിരുന്നു. മരണവാർത്ത വളരെ ദുഃഖകരം തന്നെ. അനുശോചനം അറിയിക്കുന്നു. ഒപ്പം പ്രാർത്ഥനകളും.
George Nadavayal 2020-05-30 17:10:06
We lost a pioneer torch bearer. It will take time ( not easy) to get another personality to continue Sunny Wiclif’s exemplary service as experienced in the Undivided Fokana- Malayalee community. Heartfelt condolences and prayers. George Nadavayal.
Raju Mylapra 2020-05-30 21:18:00
ആദ്യകാല അമേരിക്കൻ മലയാളികളുടെ, വാഷിങ്ടണിലെയും, വൈറ്റ്ഹൗസിലെയും, ഒരു ശബ്ദമായിരുന്നു ബഹുമാനപ്പെട്ട ജോൺ വൈക്ലെഫ്. സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം നമ്മുടെ കമ്മ്യൂണിറ്റിക്കു ഒരു നഷ്ടമാണ്. ഒരു നല്ല സുഹൃത്തിൻറ്റെ, നല്ല ഓര്മ്മ്കൾക്കു മുന്നിൽ എന്റെ ആദരാന്ജലികള്.
George Oalickal 2020-05-30 19:39:11
One of the founding members of FOKANA ,a kind hearted person, always smile, take things lightly and a pleasing personality. My heartfelt Condolences and Prayers dear friend 🙏🙏🙏
Thomas T Oommen 2020-05-30 22:58:40
Heartfelt condolences and prayers. His leadership and contributions to our community are remarkable. Sunny Wyclif was the face of our community in DC. We will miss him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക