Image

പള്ളിയില്‍ എത്ര ആള്‍ എന്നത് പ്രാദേശിക അധിക്രുതര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Published on 30 May, 2020
പള്ളിയില്‍ എത്ര ആള്‍ എന്നത് പ്രാദേശിക അധിക്രുതര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

വാഷിംടണ്‍, ഡി.സി: കോവിഡ് കാലത്ത് ആരാധനാലയത്തിനുള്ളില്‍ എത്ര പേര്‍ക്ക്കയറാമെന്നത് സംബന്ധിച്ച്പ്രദേശിക അധിക്രുതര്‍ക്ക് തീരുമാനം എടുക്കാമെന്ന്യു.എസ്. സുപ്രീം കോര്‍ട്ടിന്റെ സുപ്രധാന വിധി.

ലിബറല്‍ ജഡ്ജുമാരായ നാലു പേരോടൊപ്പം ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സും ചേരുകയായിരുന്നു. ഇതൊടേ ഈ തീരുമാനം 5-4 വോട്ടിനു അംഗീകരിച്ചു.

കാലിഫോര്‍ണിയയിലെ ചുല വിസ്റ്റയിലുള്ള സൗത്ത് ബെയ് യുണൈറ്റഡ് പെന്റകൊസ്റ്റല്‍ ചര്‍ച്ച് ആണു പള്ളിയിലെ വിശ്വാസികളുടെഎണ്ണത്തിനു നിയ്ന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയതത്.സൂപ്പര്‍മാര്‍ക്കറ്റും ഫാക്ടറിയും തുറക്കുമ്പോള്‍ പള്ളിക്കു മാത്രം നിയന്ത്രണമെന്നത് അന്യായമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.

ഇക്കാര്യത്തില്‍ തീരുമാനം രാഷ്ട്രീയ നേത്രുത്വത്തിനു തന്നെ വിടുകയാണ് ഉചിതമെന്നു ചീഫ് ജസ്റ്റീസ് എഴുതി. അവരുടെ തീരുമാനം ജനങ്ങള്‍ക്ക് പിന്നീട് തെരെഞ്ഞെടുപ്പില്‍ വിലയിരുത്താം.

ഓരോ സ്ഥലത്തേയും സ്ഥിതി വ്യത്യസ്ഥമായിരിക്കാമെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. പ്രാദേശിക യാഥാര്‍ത്യങ്ങള്‍ തീരുമാനിക്കാനുള്ള വൈദഗ്ദ്യമോ സൗകര്യങ്ങളോ കോടതിക്കില്ല-അദ്ദേഹം പറഞ്ഞു

എന്തായാലും ഈ വിധി കണ്‍സര്‍വേറ്റിവ് വിഭാഗത്തിനു തിരിച്ചടിയായി. പ്രത്യേകിച്ചു കണ്‍സര്‍വേറ്റിവ് ആയ ചീഫ് ജസ്റ്റീസ് ഇക്കാര്യത്തില്‍ ലിബറല്‍ ഗ്രൂപ്പിനെ പിന്തുണച്ചത്.

ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ശനിയാഴ്ച ഉച്ച വരെ 67 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡ്രു കോമോ അറിയിച്ചു. തലേന്നും മരണ സംഖ്യ ഇതു തന്നെ ആയിരുന്നു. 178 പേരാണു പുതുതായി ആശുപത്രിയിലായത്.

ന്യു യോര്‍ക്ക് സിറ്റിയിലെ 10 സിപ്പ് കോഡുകളിലാണു കോവിഡ് ബാധഏറ്റവും അധികം കണ്ടെത്തിയത്. ഇതില്‍ ആറെണ്ണം ബ്രോങ്ക്‌സിലും 3 എണ്ണം ബ്രൂക്ക്‌ലിനിലും ഒരെണ്ണം ക്വീന്‍സിലുമാണ്. ഈ ഹോട് സ്‌പ്പൊട്ടുകളില്‍ അതീവ ശ്രാദ്ധ കേന്ദ്രീകരിക്കുകയാണെന്നു കോമൊ പറഞ്ഞു.

അതേ സമയം കോവിഡ് മൂലം മരിച്ച സ്റ്റേറ്റ് ജീവനക്കാര്‍ക്ക് അപകടത്തില്‍ മരിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നലകുന്നഎക്‌സിക്യൂട്ട് ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു.സാധാരണ ഗതിയില്‍ ജോലിയിലിരിക്കെ മരിച്ചതിനുള്ള ആനുകൂല്യം മാത്രമാണു നല്‍കുകക.

ന്യു ജെഴ്‌സി
ന്യു ജെഴ്‌സിയില്‍ പുതുതായി 900 പേര്‍ക്ക് കൂടി കോവിഡ് ബാധ കണ്ടെത്തി. 113 പേര്‍ കൂടി മരിച്ചതായി ഗവര്‍ണര്‍ ഫില മര്‍ഫി അറിയിച്ചു. മരണ സംഖ്യ ഇന്നലെ ന്യു ജെഴ്‌സിയിലായിരുന്നു കൂടുതല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക