Image

കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍ കോണ്‍ടാക്‌ട് ലെസ് ഡെലിവറിയുമായി മക് ഡൊണാള്‍ഡ്‌സ്

Published on 31 May, 2020
കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍ കോണ്‍ടാക്‌ട് ലെസ് ഡെലിവറിയുമായി മക് ഡൊണാള്‍ഡ്‌സ്

കൊച്ചി:  കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍ കോണ്‍ടാക്‌ട് ലെസ് ഡെലിവറിയുമായി ആഗോള ഫാസ്റ്റ് ഫൂഡ് കമ്ബനി മക് ഡൊണാള്‍ഡ്‌സ്. 


കോണ്‍ടാക്‌ട് ലെസ് പാഴ്‌സല്‍ വിതരണം ആണ് മക് ഡൊണാള്‍ഡ്‌സിന്റെ പുതിയ ആശയം.മക് ഡൊണാള്‍ഡ് ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനച്ചുമതലയുള്ള വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് എന്ന കമ്ബനിയാണ് ഇന്ത്യയില്‍ കോണ്‍ടാക്‌ട് ലെസ് സേവനങ്ങള്‍ അവതരിപ്പിക്കുന്നത്.


ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ ഔട്ട്‌ലെറ്റുകളില്‍ എത്തി ഭക്ഷണം വീടുകളില്‍ പാഴ്‌സലായി കൊണ്ടു പോകാം.മക് ഡെലിവറി ആപ്പ് വഴി ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്‍ നല്‍കി കൗണ്ടറുകളില്‍ നിന്ന് പാഴ്‌സല്‍ കൊണ്ടു പോകാം.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആണ് നീക്കം.രാജ്യത്ത് ആദ്യമായി കോണ്‍ടാക്‌ട് ലെസ് ഡെലിവറി ആരംഭിയ്ക്കുന്നത് മക് ഡൊണാള്‍ഡ്‌സ് ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക