Image

ആതുരസേവകർക്ക് സ്നേഹാദരങ്ങളോടെ ഒരു ഗാനം, ഹ്രസ്വചിത്രം (വീഡിയോകൾ കാണാം)

Published on 31 May, 2020
ആതുരസേവകർക്ക്  സ്നേഹാദരങ്ങളോടെ ഒരു ഗാനം, ഹ്രസ്വചിത്രം (വീഡിയോകൾ  കാണാം)
2020 നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുവാനായി ഡാളസ് ഭരതകലാ തിയറ്റേഴ്‌സ് ഒരുക്കിയ "ദി ഫ്രണ്ട്‌ ലൈൻ " എന്ന ഹൃസ്വ ചിത്രത്തിലെ   "ആരോഗ്യ രംഗം പോർക്കളമായിതാ " എന്ന ജനപ്രിയമായ  ഗാനത്തിന്റെ "സോങ്ങ് മേക്കിങ്ങ് വീഡിയോ " യു ട്യൂബിൽ റിലീസ് ചെയ്തു.  ബിന്ദു ടിജി രചിച്ച ഗാനത്തിന് സംഗീതം നൽകി പാടിയത് അശ്വിൻ രാമചന്ദ്രനാണ് .  ആമി ലക്ഷ്‌മി ഗാനം പരിഭാഷപ്പെടുത്തി . ജയ് മോഹൻ എഡിറ്റിങ്ങും സാങ്കേതിക സഹായവും നൽകി. 
 
 
കോവിഡ് മഹാമാരിയിൽ സ്വജീവൻ മറന്ന് ആതുരശുശ്രൂഷാ രംഗത്ത് വിശിഷ്ട സേവനം കാഴ്ച്ച വെച്ച വർക്കായി ഈ ഗാനം സമർപ്പിക്കുന്നു .

ഈ ഗാനം ഉപയോഗിക്കപ്പെട്ടിരിക്കുന്ന ദിഫ്രണ്ട്ലൈൻ ( മുൻനിര) എന്ന ഹ്രസ്വചിത്രം ഏതാനും ആഴ്ചകൾക്കുള്ളിൽ ആയിരങ്ങളാണു കണ്ടുകഴിഞ്ഞത്‌.

ഹരിദാസ് തങ്കപ്പൻ  സംവിധാനം ചെയ്‌ത  ഈ ഹൃസ്വചിത്ര ത്തിന് കഥയും തിരക്കഥയും എഴുതിയത് സലിൻ ശ്രീനിവാസ് (അയർലൻഡ്) ആണ്. അനശ്വർ മാമ്പിള്ളി കലാസംവിധാനവും  ജയ് മോഹൻ  എഡിറ്റിങ്ങും നിർവഹിച്ചു ,  അശ്വിൻ  രാമചന്ദ്രൻ ആണ് പശ്ചാത്തല സംഗീതം  ഒരുക്കിയത്.  

മീന നിബു, ചാർളി അങ്ങാടിചേരിൽ , ലീലാമ്മ ഫ്രാൻസിസ്, ഐറിൻ കല്ലൂർ, ഉമാ ഹരിദാസ്, രോഹിത് മേനോൻ , അനശ്വർ മാമ്പള്ളി ,ഹരിദാസ് തങ്കപ്പൻ , സലിൻ ശ്രീനിവാസ്‌ എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു .

ദീപ ജെയ്‌സൺ,  ചാർളി അങ്ങാടിച്ചേരിൽ, സുനിത ഹരിദാസ്‌, ജെയ്‌സൺ  ആലപ്പാട്ട്‌, റയൻ നിബു,  ഏഞ്ചൽ ജ്യോതി, ആഷ്‌ലി കല്ലൂർ, ഹർഷ ഹരിദാസ് ,  തേജസ്വി സാഗർ, അനന്യ റോസ് ദീപൻ എന്നിവരാണ് അണിയറ പ്രവർത്തകർ. 
 
ആതുരസേവകർക്ക്  സ്നേഹാദരങ്ങളോടെ ഒരു ഗാനം, ഹ്രസ്വചിത്രം (വീഡിയോകൾ  കാണാം)
Join WhatsApp News
RAJU THOMAS 2020-06-01 12:46:45
Very good indeed! And all done remotely via individual smart phones! Superb planning and coordination! Congratulations to all that participated this laudable enterprise! Amazingly professional-grade! [Why do I use so may exclamation marks? I can't help it.] The entire piece is poignantly realistic, and with not a single excess in dialogue or sentiment or acting. And the English is standard American, and grammatical, idiomatic--unlike the subtitles to most Indian films (except for some confusion between the two-dot ellispsis and the three-dot ellispis). Yet why was the beautiful ending lyric not translated?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക