Image

മദ്യവിതരണം ആരംഭിച്ചിട്ട് മൂന്ന് ദിവസം ; ഇതിനിടയില്‍ മദ്യലഹരിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍

Published on 31 May, 2020
മദ്യവിതരണം ആരംഭിച്ചിട്ട് മൂന്ന് ദിവസം  ; ഇതിനിടയില്‍ മദ്യലഹരിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണം പുന:രാരംഭിച്ച്‌ മൂന്ന് ദിവസമേ ആയുള്ളു. ഇതിനിടയില്‍ മദ്യ ലഹരിയില്‍മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. മദ്യം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നു എന്ന് ഇതോടെവ്യക്തമാണ്.


ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസം സംസ്ഥാനത്ത് മദ്യ വിതരണം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അക്രമങ്ങളുംകുറവായിരുന്നു. 


എന്നാല്‍ കഴിഞ്ഞ വ്യാഴ്ച്ച മദ്യ വിതരണം പുന:രാരംഭിച്ചു. ഇതൊടെ ക്രമസമാധാന നില വീണ്ടും താളംതെറ്റി. ചങ്ങനാശേരി തൃക്കൊടിത്താനം അമരയില്‍ മദ്യ ലഹരിയിലായിരുന്ന മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോള്‍, മലപ്പുറത്ത് മദ്യം കഴിച്ചെത്തിയ മകന്‍ തളളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത്‌ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ച്‌ കൊന്നു.


ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് 55 വയസ്സുള്ള കുഞ്ഞന്നാമ്മ മകനാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്ഇന്നലെയാണ് . മദ്യപിച്ച്‌ സ്ഥിരംവഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു കുഞ്ഞന്നാമ്മയുടെ മകന്‍ ജിതിന്‍ . രാത്രി ഭക്ഷണത്തെക്കുറിച്ച്‌തര്‍ക്കിക്കുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ്പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക