Image

കെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനം

Published on 31 May, 2020
കെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനം

ന്യൂയോര്‍ക്ക്: ഒട്ടേറേ സംഘടനകളുള്ള ന്യു യോര്‍ക്ക് സിറ്റിയില്‍കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍.എ) പ്രവര്‍ത്തനങ്ങള്‍ വേറിട്ടതായി.

50-ല്‍ പരം മലയാളി കുടുംബങ്ങള്‍ക്ക് 150 ഡോളര്‍വീതം വിലയുള്ള ഗ്രോസറി ഉല്പ്പന്നങ്ങള്‍ ആദ്യപടിയായി സംഘടന നല്കി. സെനറ്റര്‍ കെവിന്‍ തോമസ് പങ്കെടുക്കുകയും സംഘടനയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.

പ്രീസിംക്റ്റ് 105-ലെപോലീസ് ഓഫീസര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ലഞ്ച് നല്‍കുകയായിരുന്നു അടുത്ത പരിപാടി. രാജഗോപാല്‍ കുന്നപ്പള്ളില്‍ നേത്രുത്വം നല്കി

മലയാളിയായ സുജ മോഹന്‍ നഴ്‌സസ് ഡയറക്ടറായ ക്വീന്‍സ് ജനറല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്‌ലിലെ സ്റ്റാഫിനും ലഞ്ച് നല്‍കുകി. സ്റ്റാഫിന്റെ താല്പര്യ പ്രകാരം ബിരിരിയാണിയാണു നല്കിയത്. വിതരണ ചടങ്ങില്‍ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലൂ പങ്കെടുത്തു.ആശുപത്രി സ്റ്റാഫ് സ്വന്തം ജീവന്‍ പണയം വച്ച് കോവിഡ് രോഗികളെ ചികില്‍സിക്കുന്നത് എല്ലാ അഭിനന്ദനങ്ങള്‍ക്കുമപ്പുറത്താണെന്നു അദ്ദേഹം പറഞ്ഞു. അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് സമൂഹത്തിന്റെ കടമയാണ്. ഉച്ചഭക്ഷണം വിതരണം ചെയ്ത് സംഘടന ആവരുടെ ആദരവാണു പ്രക്ടിപ്പിച്ചത്. ഇത് അനുകരണീയമായ മാത്രുകയാണ്-സെനറ്റര്‍ ലൂ പറഞ്ഞു.

സഹായം ലഭിച്ച അനേകം കുടുംബങ്ങളുടെ നന്ദി വാക്കുകള്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാകുവാന്‍ പ്രേരിപ്പിക്കുന്നു .

അസോസിയേഷന്‍ ഭാരവാഹികളുടെയും, അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടെയും, അകമഴിഞ്ഞ സഹകരണം ഇതിനു പിന്നിലുണ്ട്. ആദ്യം തന്നെ സംഘടനയുടെ ഫണ്ടില്‍ നിന്ന് രണ്ടായിരം ഡോളര്‍ മുന്‍കൂറായി എടുത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഗോ ഫണ്ട് മി, ഫേസ് ബുക്ക് എന്നിവ വഴി തുക കണ്ടെത്തുവാനുള്ള ശ്രമം തുടരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഈ സംരഭത്തിനായി ഉപയോഗിച്ച് വരുന്നത് .

അസോസിയേഷന്‍ ഭാരവാഹികളായ റെജി കുര്യന്‍ (പ്രസിഡന്റ്), ഫിലിപ്പ് മഠത്തില്‍ (സെക്രട്ടറി), ജോര്‍ജ് മാറാച്ചേരില്‍ (ട്രഷറര്‍) സ്റ്റാന്‍ലി കളത്തില്‍ (വൈസ് പ്രസിഡന്റ്) ലതികാ നായര്‍ (ജോയിന്റ് സെക്രട്ടറി) ജൂബി വെട്ടം (ജോയിന്റ് ട്രെഷറര്‍) കമ്മറ്റി അംഗങ്ങളായ എബ്രഹാം പുതുശ്ശേരില്‍, അജിത് കൊച്ചുകുടിയില്‍, രാജു എബ്രഹാം, അംഗങ്ങളായ ചെറിയാന്‍ അരികുപുറം , ജെയിംസ് അരികുപുറം എന്നിവര്‍ പങ്കെടുത്തു .

കെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനംകെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനംകെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനംകെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനംകെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനംകെ.സി.എ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ലൂവിന്റെ അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക