Image

ഗാന്ധിയുടെയും നമ്മുടെയും റേസിസം (ജെയിംസ് കുരീക്കാട്ടിൽ)

Published on 31 May, 2020
ഗാന്ധിയുടെയും നമ്മുടെയും റേസിസം (ജെയിംസ് കുരീക്കാട്ടിൽ)
Blacks are "savage". They are "raw" and living a life of "indolence and nakedness". "We believe that the white race in South Africa should be the predominating race". ഈ വരികൾ വായിച്ച് ധാർമ്മിക രോഷം കൊള്ളുന്നവർ അത്ഭുതപ്പെടുന്നത്, ഇങ്ങനെ പറയുന്ന ഒരാൾ എത്ര മാത്രം വലിയൊരു racist ആയിരിക്കുമെന്നാവും. ഇങ്ങനെ പറഞ്ഞതും എഴുതിയതും ആരാണെന്ന് അറിയാമോ? മറ്റാരുമല്ല , നമ്മുടെ ഗാന്ധിയാണ്. മഹാത്മാ ഗാന്ധി. ജോഹന്നാസ്ബർഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ  അശ്വിൻ ദേശായിയും, ഗൂലം വഹീദും ചേർന്നെഴുതിയ    "The South African Gandhi: Stretcher-Bearer of Empire" എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഗാന്ധിയുടെ വാക്കുകളാണ്  മുകളിൽ കൊടുത്തിരിക്കുന്നത്. ഗാന്ധി വെറുമൊരു racist മാത്രമായിരുന്നില്ല. Gandhi was not only a Racist but also Sexist, Misogynist, Casteist, Supremacist and a Patriarch. എന്നുമാണ് ഗാന്ധി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളുടെയും എഴുതിയിട്ടുള്ള നിരവധി ലേഖനങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. 1893 മുതൽ 1914 വരെ 21 വർഷം നീണ്ട ഗാന്ധിയുടെ സൗത്ത് ആഫ്രിക്കയിലെ ജീവിതത്തിൽ ഗാന്ധി ഇങ്ങനെ എഴുതാനും  പ്രവർത്തിക്കാനുമുണ്ടായ നിരവധി സാഹചര്യങ്ങളും സന്ദർഭങ്ങളും വിവരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എങ്കിലും ഇത്രയും പറയാൻ കാര്യം, ചില സവിശേഷമായ കഴിവുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ  നമ്മൾ മഹാത്മാക്കളായി കരുതുന്നവരുടെ ഉള്ളിൽ പോലും എത്രമാത്രം racism ഉണ്ടെന്ന് പറയാനാണ്. വംശവെറി ഓരോ ഇന്ത്യക്കാരന്റെയും ജന്മവാസനയാണ്. ആയിരകണക്കിന് വർഷങ്ങളായി തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും, ചില ജാതിക്കാർ തമ്മിൽ കാണുന്നത് പോലും അയിത്തമായി കരുതപ്പെട്ടിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയുടെയും പാരമ്പര്യത്തിന്റെയും ബാക്കി പത്രം.

വെള്ളക്കാരന് കറുത്തവനോട് വെറുപ്പുള്ളത് നിറമെന്ന കാരണം കൊണ്ടാണെങ്കിൽ നിറവും മതവും ജാതിയും ഭാഷയുമെല്ലാം  ഇന്ത്യാക്കാരന് അപരനോടുള്ള  വെറുപ്പിനുള്ള കാരണങ്ങളാണ്. അത് കൊണ്ടാണ് നമ്മൾ മലയാളികൾക്ക് തമിഴനെ ഇഷ്ടമല്ലാത്തതും, അണ്ണാച്ചിയെന്ന് പരിഹസിക്കുന്നതും ബംഗാളിയെ പുച്ഛത്തോടെ കാണുന്നതും. അതെ കാരണം കൊണ്ട് തന്നെയാണ് ഉത്തരേന്ത്യയിൽ ചെല്ലുമ്പോൾ നമ്മളും അവർക്ക് വെറും മദ്രാസികൾ ആയി മാറുന്നത്.

 ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി  കുറെ കാലം ജീവിക്കാൻ ഇടയായിട്ടുണ്ട്.ആ നാളുകളിൽ ഗുജറാത്തിൽ   ഉണ്ടായിരുന്ന കാലത്ത്, ക്രിസ്ത്യൻ നാമധാരിയായിരുന്നത് കൊണ്ട് ഒരു വീട് വാടകക്ക് കിട്ടാൻ ബുദ്ധിമുട്ടിയത് ഓർക്കുന്നു. അതും അഹമ്മദാബാദ് നഗരത്തിൽ.  അവസാനം ഒരു ഹിന്ദു  പേര് പറഞ്ഞു ഒരു പട്ടേലിന്റെ വീടിന്റ മുകളിലെ ഒറ്റ മുറിയിൽ താമസിച്ച നാളുകൾ.  ഇടക്ക് ഇടക്ക് പട്ടേലിന് room inspection ന് വരുന്ന ഒരു സ്വഭാവം ഉണ്ട്. സംശയത്തിന് ഇട കൊടുക്കണ്ടെന്ന് കരുതി ചുവരിൽ കൃഷ്ണന്റെ ഒരു പടം തൂക്കാനും മറന്നില്ല. ഒരു സ്വതന്ത്ര ചിന്തകന് ചുവരിൽ ഏത് ദൈവം തൂങ്ങി കിടന്നാലെന്ത്?   ഒരിക്കൽ inspection ന് വന്നപ്പോൾ ഉണ്ടാക്കി വെച്ചിരുന്ന സോയാബീൻ കറി കണ്ടിട്ട് ബീഫ് ആണോയെന്ന് പട്ടേലിന് സംശയം. കേരളത്തിലെ വൃത്തികെട്ട ക്രിസ്ത്യാനികളും കാക്കാമാരും ബീഫ് കഴിക്കുമെന്ന് കരുതി നമ്മൾ ഹിന്ദുക്കൾ അങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ പട്ടേലെ എന്ന് ഗത്ഗദകണ്ഠനായി തിരികെ   ചോദിച്ചു. ബീഫിനെ കുറിച്ച് പറയുമ്പോൾ നല്ല തേങ്ങാ പൂളൊക്കെ ഇട്ട് അമ്മ ഉണ്ടാക്കുമായിരുന്ന ബീഫ് വരട്ടിയത് ഓർമ്മ വന്നതുകൊണ്ടാവാം, വായിൽ നിറഞ്ഞ വെള്ളം ഇറക്കികൊണ്ടാണ് അത്രയും പറഞ്ഞൊപ്പിച്ചത്. ഏതായാലും അതിൽ പട്ടേൽ വീണു.മറ്റൊരു ജോലികിട്ടി മാറുന്നത് വരെ പിന്നെ പട്ടേൽ  ഒരു  പ്രശ്‌നമായിരുന്നില്ല. എങ്കിലും എന്റെ ജാതിയും മതവും മാത്രമല്ല,ഭാഷയും  എന്റെ ഭക്ഷണം പോലും അപരന് എന്നോടുള്ള വെറുപ്പിന് നിദാനമാകുമെന്ന് അന്നാണ് ഞാൻ പഠിച്ചത്. വംശ വെറി നമ്മുടെ രക്തത്തിലുണ്ട്. നമ്മുടെ ആത്മാവിലുണ്ട്. നമ്മുടെ ഭൗതിക ജീവിതത്തിലുണ്ട്. നമ്മുടെ ആത്മീയ ജീവിതത്തിലുണ്ട്. സവർണ്ണനും അവർണ്ണനുമെന്ന വിഭജനം മാത്രമല്ല, അവർണ്ണരെന്നു വിളിക്കപെടുന്നവരുടെ ജാതി ശ്രേണിയിലുമുണ്ട് തനിക്ക്  താഴെയുള്ള തട്ടിലുള്ളവരോടുള്ള ഈ  വിവേചനം. ബ്രാഹ്‌മണന് ഈഴവനോടുള്ള മനോഭാവം തന്നെയാണ് ഈഴവന് പുലയനോടും, പുലയന് പറയനോടും ഉള്ളത്.

 വെളുത്തവന് കറുത്തവനോടുള്ള വിവേചനം പോലെ കറുത്തവനും ഉണ്ട് വിവേചനം. അധികാരം നേടിയ നാളുമുതൽ സൗത്ത് ആഫ്രിക്കയിൽ കറുത്തവൻ വെളുത്തവനോട് കാണിക്കുന്ന ആ വിവേചനത്തിന്റെ പേരാണ് "റിവേഴ്‌സ് അപ്പാർതീഡ്"
ജോർജ് ഫ്‌ലോയ്ഡിന്റെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ച ഒരു പോലീസ് കാരന്റെ നിഷ്ടൂരമായ പ്രവർത്തിയാണല്ലോ, നമ്മൾ വെള്ളക്കാരന്റെ വംശവെറിയായി കാണുന്നതും പ്രധിഷേധിക്കുന്നതും. വെള്ളക്കാരന്റെ ഉള്ളിൽ racism ഉണ്ടെന്നുള്ള യാഥാർഥ്യം അംഗീകരിക്കുമ്പോഴും, ഒരു പോലീസ് കാരൻ ഒരാളെ കൊല്ലാൻ അതും പരസ്യമായി അങ്ങനെ ചെയ്യുമെന്ന് കരുതാൻ വയ്യ. കൈ പിറകിൽ കെട്ടി കമഴ്ത്തി കിടത്തിയാൽ തന്നെ, നെഞ്ചിൽ അനുഭവപ്പെടുന്ന ശരീരഭാരം കൊണ്ട് ബ്രീത്തിങ്ന് ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. പണ്ട് ഫിസിക്കൽ തെറാപ്പി ക്‌ളാസിൽ Diaphragmatic breathing നെ കുറിച്ച് പഠിക്കുമ്പോൾ Positional Asphyxiation നെ കുറിച്ച് പഠിച്ച പരിമിതമായ അറിവ് മാത്രമാണ് ഈ വിഷയത്തിൽ ഉള്ളത്. അങ്ങനെ കമിഴ്ത്തി കിടത്തിയിരിക്കുന്ന ഒരാളുടെ കഴുത്തിൽ കാൽമുട്ട് കൂടി അമർത്തുക എന്ന് പറയുന്നത്, ഇനി മനഃപൂർവ്വം  അല്ലെങ്കിലും അജ്ഞതകൊണ്ടാണെങ്കിലും മാപ്പർഹിക്കാത്ത കുറ്റമാണ്. അയാൾ ശിക്ഷിക്കപ്പെടണം. ഇനിയമിത് ആവർത്തിക്കപ്പെടരുത്. അതിനെങ്കിലും ഈ സംഭവം ഇടയാകുമെന്ന് കരുതാം.

എങ്കിലും വെള്ളക്കാരന്റെ വംശവെറിയെ ആഘോഷമാക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഒരു കുസൃതി ചോദ്യമായി കണ്ടാൽ മതി.  നമ്മൾ മലയാളികളിൽ അധികവും Arranged Marriage ചെയ്തവരായിരിക്കുമല്ലോ. ഡെയ്റ്റ് ചെയ്യുന്നതും എതിർ  ലിംഗത്തിൽപെട്ടവരോട് അടുത്ത് ഇഴപഴകുന്നത്  പോലും ഇന്നും സദാചാര വിരുദ്ധമായി കാണുന്ന നമ്മുടെ സമൂഹത്തിൽ അതിന് വലിയ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടുണ്ടെന്ന് കരുതുന്നില്ല. നമ്മൾ പെണ്ണ് കാണാൻ പോകുമ്പോൾ ചെറുക്കൻ എത്ര നല്ല ജോലിയും സാമ്പത്തികവും ഉള്ള ആളാണെങ്കിലും, എത്ര ആരോഗ്യദ്രഡഗാത്രനാണെങ്കിലും നിറം കറുപ്പാണെങ്കിൽ അയാളെ വേണ്ടെന്ന് വെച്ചിട്ടുണ്ട് ? നമ്മൾ കാണാൻ ചെല്ലുന്ന പെണ്ണ്, എത്ര നല്ല വിദ്യാഭ്യാസവും വിവേകവും ഉള്ളവളാണെങ്കിലും നിറം നല്ല കറുപ്പാണെങ്കിൽ ചായയും കുടിച്ച്, തലയും ചൊറിഞ് ഇറങ്ങി പോന്നിട്ടുണ്ട്?
ഗാന്ധിയിലുണ്ടായിരുന്ന റേസിസം ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിലുള്ള റേസിസം തന്നെയാണ്. എങ്കിലും നമ്മൾ,വർണ്ണ വെറി പൂണ്ട വെള്ളക്കാരനെതിരെ  പ്രതിഷേധിക്കാതിരിക്കരുത്.


Join WhatsApp News
George 2020-05-31 21:56:31
ശ്രി ജെയിംസ്, ഈ വിഷയത്തിൽ താങ്കളുടെ ആദ്യ ലേഖനത്തേക്കാൾ എല്ലാം കൊണ്ടും മികച്ചതാണീ ലേഖനം. അഭിനന്ദനങ്ങൾ. തുടർന്നും എഴുതുക. എല്ലാവിധ ആശംസകളും
JACOB 2020-06-01 08:19:09
Peaceful demonstration is allowed by American law. When it becomes rioting and burning churches and businesses, it becomes anarchy. There are many people waiting to loot (the word loot came from hindi). Young folks are forgetting a few thins. 1. When you burn down businesses, there will less jobs available for you. 2. With a police record, you become unemployable. That is the reason Pelosi, Harris, Biden & company want arrest, conviction record questions removed from job applications. Just like smoking habit, the consequences will follow you all your life. In a different way, this eliminates many job applicants, increasing job opportunities for law abiding citizens.
George2 2020-06-01 10:29:29
Gandhiji is not a racist, if anybody feels the opposite, it is due to the prejudiced eyes color, you want to write something to gain attention, Emalayalee also want these type of controversial arguments, to gain publicity. That’s all.
Reader 2020-06-01 11:04:25
There are hundreds of books and information out there about Gandhi and time tested. Before you write trash, check it out. You can go to any library and check it out. Or call Obama and he will tell you.
Elizabeth Mulavana 2020-06-01 11:36:12
ഈ ലേഖനം കൊണ്ട്‌ താങ്കൾ എന്താണ്‌ ലക്ഷ്യമിടുന്നത്‌? ഈമലയാളി എന്താണ്‌ ഉദ്ദേശിക്കുന്നത്‌ 1- മനുഷ്യ ശരീരത്തിൽ ഈസ്റ്റ്രോജനും പ്രോസ്റ്റ്രോജനും ഉണ്ട്‌. അതുകൊണ്ട്‌ ആണുങ്ങളെല്ലാം പെണ്ണുങ്ങളാണെന്നും പെണ്ണുങ്ങളെല്ലാം ആണുങ്ങളാണെന്നും പറഞ്ഞാൽ ശരിയോ? ഗാന്ധിജി ഏതോ സന്ദർഭത്തിൽ കുറിച്ച വാചകം കേവലം ഒരു വാസ്തവ പ്രസ്താവമായിരിക്കേ അതിന്റെ പേരിൽ ഗാന്ധിജി എങ്ങനെ വർണ്ണ വെറിയനാകും? 2- ലേഖകൻ ഓന്തിന്റെ സ്വഭാവം കാട്ടുന്നുമുണ്ട്‌.ഉത്തരേന്ത്യയിൽ താമസം തരപ്പെടുത്താൻ അസത്യം പാലിച്ചു എന്ന് ലേഖനത്തിൽ ലേഖകൻ വിവരിച്ചിരിക്കുന്നു. ഇത്തരം ഒരാൾ പറയുന്ന കാര്യങ്ങൾ എങ്ങനെ അംഗീകരിക്കും? 3- സ്വൈര്യമായി ജീവിതം നയിക്കുന്ന ഈമലയാളി വായനക്കാരിൽ പ്രശസ്തിക്കുവേണ്ടി തമ്മിലടിപ്പിക്കുന്ന കുറുക്കൻ പ്രകൃതമുള്ള എഴുത്റ്റുകൾ കൊണ്ട്‌ ഈമലയാളി എന്തു നന്മയാൺ ആഗ്രഹിക്കുന്നത്‌?
Fact Check 2020-06-01 11:59:44
Here are the famous 5 personalities who were deeply inspired and motivated by Mahatma Gandhi's teaching and followed his principles: Barack Obama. Martin Luther King. Steve Jobs. Albert Einstein. Nelson Mandela. Any how you don't have any such credentials. So quit write trash
Fact Check 2020-06-01 12:35:11
Please read it as 'quit writing trash'
The real racist 2020-06-01 22:27:17
'I am outraged': Bishop overseeing church responds to Trump photo-op Anderson Cooper 360 Bishop Mariann Edgar Budde, who oversees St. John's Episcopal Church in Washington DC, responds to President Trump's photo-op at the church shortly after his remarks about the protests over the death of George Floyd.
Ninan Mathulla 2020-06-02 08:19:53
Nobody will say Gandhi a racist. I did not read the book mentioned here, and do not know when the book was published or what context he said it if he said so, and if Gandhi got a chance to defend himself. Racism is in all of us. The article was well written and thought provoking. Best wishes for more. I can see from the comments here that it irritated several who are proud of their traditions and heritage.
Anthappan 2020-06-02 12:51:09
Those who are making the comment in this column say the same thing Matthulla says. If everybody has racism then this guy is not exempted from it. I don't understand how this article is helping anyone to negate the racism in the heart. Jesus always advocated love towards the fellow beings, despite the color and creed, to quell violence. This article cannot heal anybody rather stir up the situation. He should have read many books and observation made by the people on Gandhi's work before writing this trash. Gandhi was inspired by Jesus's work and practiced in life. Unfortunately many Christians cannot see it. The problem with Matthulla is that his writing doesn't match with the teachings of Jesus. And that is true with many so called Christians supporting Trump.
George 2020-06-03 13:50:29
ഗാന്ധിജി ഒരു മഹാത്മാവായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ നമ്മൾ മഹാന്മാരായി കാണുന്ന ആളുകൾ പലരും ഒരു കുറ്റവും കുറവുകളും ഇല്ലാത്തവരുമല്ല. ഗാന്ധിജിക്കുമുണ്ടായിരുന്നു അങ്ങനെ ചില അപാകതകൾ. അതിൽ പ്രധാനം അദ്ദേഹത്തിനുണ്ടായിരുന്ന റേസിസം ആയിരുന്നു എന്നതിന് അദ്ധേഹത്തിന്റെ ജീവിതത്തിൽ നിരവധി തെളിവുകൾ ഉണ്ട്. . ലേഖകൻ പറയുന്ന പുസ്തകത്തിൽ മാത്രമല്ല, ഗാന്ധിയിലെ റേസിസം വെളിവാക്കപ്പെടുന്ന എത്രയോ തെളിവുകൾ വേറെ ഉണ്ട്. നമ്മൾ ഇന്ത്യക്കാർ നമ്മുടെ മഹാത്മാവിനെ കുറിച്ച് അത് പറയാൻ മടിക്കുമെങ്കിലും യാഥാർഥ്യം എല്ലാ കാലവും മൂടി വെയ്ക്കാൻ ആവില്ലല്ലോ. ജൊഹന്നാസ്ബർഗിലെ മുനിസിപ്പൽ അതോറിറ്റി കറുത്തവർഗ്ഗക്കാരെ ഇന്ത്യക്കാരുടെ ലൊക്കേഷനിൽ താമസിക്കാൻ അനുവദിച്ചുകൊണ്ട് നിയമം പാസ്സാക്കിയപ്പോൾ, ഗാന്ധി അതിനെതിരെ പ്രതികരിച്ചത് എങ്ങനെയാണെന്ന് നമുക്കറിയാം. അത് ചരിത്രത്തിൽ ഉണ്ട്. അന്ന് മുനിസിപ്പൽ അതോറിറ്റിക്ക് ഗാന്ധി എഴുതിയത് "You must withdraw the Kaffirs from the location. I think its very unfair to the Indian population and it is an undue tax on even the proverbial patience of my countryman". അതുപോലെ 1908 ൽ ഗാന്ധി അദ്ധേഹത്തിന്റെ ജയിൽ അനുഭവങ്ങളെ കുറിച്ച് എഴുതിയത് "We could understand not being classed with the whites, but to be placed on the same level with the Blacks seemed too much to put up with". എന്നാണ്. രണ്ട് entrance ഉള്ള ഒരു പോസ്റ്റാഫീസിൽ ഒന്ന് വെളുത്തവനും മറ്റേത് എല്ലാവരും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ ഇന്ത്യക്കാരെ കറുത്തവനോടൊപ്പം കാണരുതെന്നും ഞങ്ങളക്ക് മൂന്നാമതൊരു entrance വേണമെന്നുമാണ് ഗാന്ധി ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ആഫ്രിക്കൻ രാജ്യമായ ഘാനയിലെ University of Khana യുടെ ക്യാമ്പസിൽ ഉള്ള ഗാന്ധി പ്രതിമ തകർക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളും അവിടുത്തെ അദ്ധ്യാപകരും വരെ പ്രക്ഷോഭം നടത്തിയതും ഇപ്പോഴും പല ആഫ്രിക്കൻ രാജ്യങ്ങളിലും ഗാന്ധി പ്രതിമകൾ നീക്കണമെന്ന് അവർ ആവശ്യപ്പെടുന്നതും. ഗാന്ധി ഒരു റേസിസ്റ്റ് മാത്രമല്ല ഒരു sexist കൂടിയായിരുന്നു എന്നതിന് നിരവധി തെളിവുകൾ തരുന്നുണ്ട്, സുജാത പട്ടേൽ അവരുടെ "Construction and Reconstruction of women in Gandhi" എന്ന രചനയിൽ. എന്നാൽ ഇതൊന്നും ഗാന്ധിയെ ഒരു മഹാത്മാവ് അല്ലാതാക്കുന്നില്ല. ആ മഹാത്മാവിന് കുറെ കുറവുകൾ ഉണ്ടായിരുന്നു എന്ന് വെളിവാക്കപ്പെടുന്നു എന്ന് മാത്രം. ഈ മലയാളിയിൽ അടുത്ത കാലത്ത് വായിച്ച ഏറ്റവും അർത്ഥപൂർണ്ണവും ചിന്തോദീപകവും മനോഹരവുമായ ലേഖനം. ഇങ്ങനെ തുറന്നെഴുതാൻ ലേഖകൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങൾ. റേസിസം നമ്മുടെയെല്ലാം ഉള്ളിലുണ്ട്. ലേഖകൻ പറഞ്ഞപോലെ ഗാന്ധിജിയിലും.... അതിനെ അതിജീവിക്കുമ്പോഴാണ് നമ്മൾ കൂടുതൽ നല്ല മനുഷ്യരാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക