Image

പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

Published on 01 June, 2020
പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

വാഷിങ്ടണ്‍: ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ വാഷിങ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ഒരു മണിക്കൂര്‍ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍  ട്രംപ് ചിലവഴിച്ചിട്ടുള്ളൂ. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു.
അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും ഞടുക്കമുണ്ടാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. 
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Trump briefly taken to WH bunker during protests

 Washington, June 1 (IANS) US President Donald Trump was briefly moved to the White House bunker on the evening of May 29 as protests were being held near the White House against the death of an African-American man in police custody, a media report said on Monday.

A senior administration official said the action was taken out of an abundance of caution, CBS News confirmed.

On Sunday, the Justice Department deployed US Marshals and Drug Enforcement Administration agents to Lafayette Park outside the White House to assist the National Guard, Justice Department spokeswoman Kerri Kupec confirmed to CBS News.

The US capital was rocked by protests throughout the weekend that continued Sunday night.

Fires were started and buildings vandalized in the vicinity of the White House.

Obscene messages were spray-painted on Blair House e the President's guest house.

Monuments, including the Lincoln Memorial and the World War II Memorial, were defaced.

Small fires were sets on streets e as well as in the AFL-CIO headquarters lobby and the basement of the historic St. John's Church.

The church, just a few steps away, was built in 1815, across Lafayette Park from the White House; every president since James Madison has attended services there, said the CBS News report.

Washington D.C. Mayor Muriel Bowser put a curfew in place Sunday to try to restore calm. Usually, there are lights illuminating the White House at night.

On Sunday, just before the 11 p.m. curfew, as the protests continued, those White House lights were turned off.

Nationwide protests have erupted since Floyd, an unarmed 46-year-old man, died in Minneapolis on May 22 after Derek Chauvin, a white police officer, held him down with a knee on his neck though he repeatedly pleaded, "I can't breathe", and "please, I can't breathe".

Chauvin has been arrested and charged with third-degree murder and manslaughter.

Join WhatsApp News
അവസാന നാളുകള്‍ 2020-06-01 05:39:32
ഹിറ്റ്ലറുടെ അവസാന നാളുകളും ബങ്കറില്‍ ആയിരുന്നു. - Pastor Abraham
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക