നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന് ഫിലിപ്പാണ് വരന്. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്ഫോണ്സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു.