Image

ഫ്‌ലോയിഡ് വധം; പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടി

Published on 02 June, 2020
ഫ്‌ലോയിഡ് വധം; പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടി
വാഷിംഗ്ടണ്‍:  ഫ്‌ലോയിഡ് വധത്തില്‍ പ്രതിഷേധിച്ച്‌  നടക്കുന്ന പ്രക്ഷോപം അടിച്ചമര്‍ത്തി അമേരിക്കന്‍ പോലീസ്.  ഫ്‌ലോയിഡിന്റെ കൊലപാതകത്തിലെ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്തണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. 

ഗ്രനേഡ് കണ്ണീര്‍ വാതകം കുരുമുളക് സ്‌പ്രേ തുടങ്ങിയവ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നു. ജനക്കൂട്ടം തടയാന്‍ ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

40 അമേരിക്കന്‍ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ സുരക്ഷഒരുക്കുന്നത്.

പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹുരാഷ്ട്ര കമ്ബനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍. പ്രധാനമായും ആഫ്രോ-അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്കാണ് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

 മൈക്രോസോഫ്റ്റിന്റെ സിഇഒ   സത്യാ നാദെല്ലയും, ആപ്പിളിന്റെ സിഇഒ   ടിം കുക്കും, ഗൂഗിളിന്റെ സിഇഒ   സുന്ദര്‍ പിച്ചൈയുമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

 ലോകം മുഴുവനും ഒട്ടേറെ കറുത്ത വര്‍ഗക്കാരാണ് വലിയ സാങ്കേതിക കമ്ബനികളില്‍ ജീവനക്കാരായുള്ളത്.അവരോടുള്ള സംരക്ഷണവും കരുതലുമാണ് ഈ പിന്തുണ വഴി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കു ഉറച്ച പിന്തുണയുമായി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍. മറ്റുള്ളവരെപ്പോലെ കറുത്തവര്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നുംവര്‍ണ വിവേചനക്കാര്‍ തുലയട്ടെ എന്നും ക്രിസ് ഗെയില്‍ പ്രതിഷേധം രേഖപ്പെടുത്തി.


കറുത്തവരെ വിഡ്ഡികളാക്കുന്നതു നിര്‍ത്തണമെന്നും ഗെയില്‍ കുറിച്ചു. ലോകത്തു പലയിടത്തും സഞ്ചരിച്ച തനിക്ക് വര്‍ണവിവേചനം കൃത്യമായി ബോധ്യമുണ്ടെന്നും കറുത്തവനെന്ന നിലയില്‍ പല പരാമര്‍ശങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഗെയില്‍ വെളിപ്പെടുത്തി.


ഫുട്ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും വര്‍ണവിവേചനം നിലനില്‍ക്കുന്നുണ്ട്. ഒരു ടീമിനുള്ളില്‍ തന്നെയുണ്ടാകും ഇത്തരം വിവേചനങ്ങള്‍. കറുത്തവര്‍ ശക്തരാണ്, അഭിമാനമുള്ളവരാണ്- ഗെയില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് തുടങ്ങി നിരവധി താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Join WhatsApp News
ANTIFA? 2020-06-02 16:27:44
Trump’s ‘ANTIFA’ Threat Is Total Bouges —And Totally Dangerous White supremacists pose as Antifa online, call for violence On Sunday, Trump tweeted he would designate Antifa a terrorist organization, despite the US government having no existing legal authority to do so. Antifa, short for anti-fascists, describes a broad, loosely-organized group of people whose political beliefs lean toward the left — often the far-left — but do not conform with the Democratic Party platform. Trump's Antifa Obsession Is an Unconstitutional Distraction
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക