Image

ആന്റ്റിഫ എന്ന അരാജകവാദികള്‍ (ബി ജോണ്‍ കുന്തറ)

Published on 02 June, 2020
ആന്റ്റിഫ എന്ന അരാജകവാദികള്‍ (ബി ജോണ്‍ കുന്തറ)
ജോര്‍ജ് ഫ്‌ലോയിഡ് വധത്തില്‍ സമാധാന പ്രതിഷേധത്തിനായി വര്‍ഗ്ഗകക്ഷി ഭേദമില്ലാതെ നിരത്തിലിറങ്ങിയ ജനതയെ തീവ്രവാദ സംഘടന ആന്റിഫാ പൊടുന്നനവെ നുഴഞ്ഞുകയറി അക്രമങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.

ഈ സംഘടനയുടെ ശാഖകള്‍ മുഖംമൂടി അണിഞ്ഞു എല്ലായിടത്തും നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നതിന് കാത്തിരിക്കും. ഫ്‌ലോയിഡിന്റ്റെ മരണത്തില്‍ സങ്കടമോ നീതി നടപ്പാക്കപ്പെടണമെന്നുള്ള ആഗ്രഹമോ ഒന്നുമല്ല. ഇത് അവര്‍ക്കു കിട്ടിയ മറ്റൊരു അവസരം, അമേരിക്കന്‍ പട്ടണങ്ങളില്‍ അരാജകത്വ്ം സൃഷ്ടിക്കുന്നതിന്.

ആന്റ്റിഫാ, രണ്ടാം ലോകമഹാ യുദ്ധസമയം ഫാസിസം ചെറുക്കുന്നതിന് യൂറോപ്പില്‍ ഉടലെടുത്ത സംഘടന.അത് പിന്നീട് അമേരിക്കയിലും വേരൂന്നി. നിരവധി പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ഇവരുടെ വിളനിലങ്ങള്‍, നിരവധി അധ്യാപകരും സഹായികള്‍.

വാചക കസര്‍ത്തു മാത്രം ഒരു സംഘടനയെയും നിലനിര്‍ത്തുകയില്ല. ധന സഹായം ആവശ്യം അകത്തുനിന്നും പുറത്തുനിന്നും പണം ഇവരിലേയ്ക്ക് ഒഴുകുന്നു. അമേരിക്കന്‍ ബില്ല്യനയര്‍ ജോര്‍ജ് സോറോസ് പ്രധാന ആഭ്യന്തര സഹായി. ഇയാള്‍ ഒരുസമയം റിപ്പബ്ലിക്കന്‍ ആയിരുന്നു മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റ്റെ സമയം പാര്‍ട്ടിയുമായി ഇടഞ്ഞു ബുഷിന്റ്റെ ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റ്റെ ഒരു കാരണക്കാരന്‍ കൂടി ആയി. ഇപ്പോള്‍ ഇയാളുടെ ഉദ്ദേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ എന്നേക്കുമായി നശിപ്പിക്കുക.

വിദേശത്തു നിന്നും കുടിയേറിയ സോറോസ് ക്യാപിറ്റലിസം ഉപയോഗിച്ച് പണം വാരിക്കൂട്ടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പരിപൂര്‍ണ്ണമായും തകര്‍ന്നു കാണണമെന്ന് ഇയാള്‍ക്ക് ആഗ്രഹം കാണില്ല. അത് ഇരിക്കുന്ന കൊമ്പ് അറുക്കുന്നതിനു തുല്യം. എന്നിരുന്നാല്‍ത്തന്നെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള വൈരാഗ്യം ഇയാളെ വിറളി പിടിപ്പിച്ചിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പു കാലത്തും ലക്ഷക്കണക്കിനു ഡോളര്‍ വാരി എറിയുന്നു.

ഈ സംഘടനയുടെ തുടക്കം, ലോകത്തില്‍ കുത്തക മുതലാളിത്ത ഫാസിസം അവസാനിപ്പിക്കുക കമ്മ്യൂണിസ്റ്റ് സോഷ്യലിസം നിലവില്‍ കൊണ്ടുവരുക. ആദ്യ കാലങ്ങളില്‍ ഇതൊരു അക്രമാധിഷ്ടിത പ്രസ്ഥാനം ആയിരുന്നില്ല.അമേരിക്ക നശിച്ചുകാണണം എന്നാഗ്രഹിക്കുന്ന ചൈന, റഷ്യ, ഇറാന്‍ പോലുള്ള രാജ്യങ്ങളും ആന്റ്റിഫായെ പരോക്ഷമായി സഹായിക്കുന്നു.

ഇവര്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ നിഗൂഢതനിറഞ്ഞത.് അമേരിക്കന്‍ ഭരണത്തിലും വ്യവസ്ഥതികളിലും പരിഭവമുള്ള ബ്ലാക്ക് ലിവ്‌സ്മാറ്റര്‍, മൂവ് ഓണ്‍ , മീ ടു എന്നീസംഘടനകളില്‍ ഇവര്‍നുഴഞ്ഞുകയറും, അതിനുശേഷം സംഘടനകളില്‍ ആധിപത്യം സ്ഥാപിക്കും വഴി തെറ്റിക്കും

കേരളത്തില്‍ കാണുന്നതുപോലെ ജാഥാ തൊഴിലാളികള്‍ ഇവര്‍ക്കുമുണ്ട്. അവരെ പരിശീലനം നല്‍കി നിര്‍ത്തിയിരിക്കുന്നു. ആവശ്യം വന്നാല്‍ ഉടനെ നിരത്തില്‍ ഇറക്കുന്നതിന് . കഴിഞ്ഞ ആഴ്ച മിനിയാപ്പോലോസില്‍ കണ്ട നാശ നഷ്ടങ്ങളുടെ പിന്നില്‍ ഇവരായിരുന്നു. നിരവധി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ എന്ന് ക്രമസമാധാന കണക്കുകള്‍ കാട്ടുന്നു, അല്ലാതെ ആരാണ് ഇന്ധന ബോംബുകളും മറ്റു ആയുധങ്ങളും വീടുകളില്‍ സൂക്ഷിക്കുന്നത്. ഇതെല്ലാം സൃഷ്ടിക്കുവാന്‍ ആര്‍ക്കെല്ലാം അറിയാം?

പ്രസിഡന്റ് ട്രംപിനോടുള്ള കടുത്ത വൈരാഗ്യം ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളെയും ആന്റ്റിഫാ തുണക്കാര്‍ ആക്കി മാറ്റിയിരിക്കുന്നു. രാജ്യം നശിച്ചാലും ട്രമ്പ് പരാജയപ്പെട്ടു കാണണം.

കൊറോണ വൈറസ് ആക്രമണത്തില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന രാഷ്ട്രത്തില്‍ വെള്ളപ്പൊക്കത്തില്‍റ്റെ കൂടെ ഭൂമികുലുക്കവും എന്ന മാതിരി ആയിരിക്കുന്നു സംഭവങ്ങളുടെ പോക്ക്? ഫ്‌ലോയിടിന്റ്റെ മരണത്തില്‍ഖേദം ഇല്ലാത്തവര്‍ അതില്‍ പോലീസ് ഓഫീസറെ കുറ്റപ്പെടുത്താത്തതുമായ ഒരു വ്യക്തിയെപോലും എങ്ങും കാണില്ല.

ഒരു ദുഷ്ടത നിറഞ്ഞ വെള്ളക്കാരന്‍ പോലീസുകാരന്‍ ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകാല്‍ ഊന്നി നിന്നപ്പോള്‍ മറ്റൊരു ഏഷ്യന്‍ വംശ ഉദ്യോഗസ്ഥന്‍ അതിനു തുണയായി നിന്നു .എല്ലാവരും ഇതില്‍ നീതി കാണണം നടക്കണം എന്നാഗ്രഹിക്കുന്നവര്‍.

ഇവിടെ വെള്ളക്കാരുടെ ആധിപത്യം ആരെങ്കിലും കാണുന്നുണ്ടോ? നമ്മില്‍ എത്രപേര്‍ വെള്ളക്കാരുടെ മേധാവിത്വത്തിന് അടിമകളായി ജീവിക്കുന്നു.? ആധിപത്യം ആക്രോശിച്ചു നിരത്തുകളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ കുറ്റം പറഞ്ഞുനടക്കുന്ന വെറും പരാജിതര്‍.
Join WhatsApp News
JACOB 2020-06-02 18:27:22
There is a hierarchy here: 1. Top level does strategic planning for political advantage. Many are also sponsors. They include George Soros, Obama, Biden, Clinton, Bernie Sanders, Elizabeth Warren etc. 2. Mid level does tactical planning and media coverage. They include Jesse Jackson, Al Sharpton, Anderson cooper, Don Lemon etc. 3. Bottom level includes brainwashed young people. They throw stones, burn buildings, attack police etc. They end up in jail. They will be unemployable. Future dope addicts and welfare recipients.
ജർമൻഷെപ്പേഡ് 2020-06-03 12:17:59
നിലാവ് എനിക്കും ഇഷ്ടമാണ് . അത് കണ്ടാൽ ഞാനും നിങ്ങളെപ്പോലെ കുരച്ചുപോകും. എന്റെ സഹോദരങ്ങൾക്ക് എല്ലാ ആശംസകളും
A reader 2020-06-03 17:20:27
It looks like the Democrats want to see the minority community remain poor for ever. Then only they keep supporting Democrats. These poor fellows need to understand that. The day they realize the truth, you won't see any democrts here. It came out from biden's mouth ....*you are not black if you don't vote for him*.... Really!! This is a free country. When would democrats realize that.
PJ 2020-06-03 21:58:35
Whenever there is a riot people blame Zoros what proof do you have he is behind it. Author don’t see the racism coming out of Whitehouse. Feels like he is the spokesperson of Republican Party. People are tired and angry that’s what you saw.
CID Moosa 2020-06-03 23:37:16
Dear PJ-He is just copying Trump. None of his articles have any standard. But, let him spit it out. it is better than looting the stores. If you don't like it throw it in trash
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക