Image

നഴ്സുമാരില്ലാതെ വലഞ്ഞ് മുംബൈയിലെ ആശുപത്രികള്‍

Published on 03 June, 2020
നഴ്സുമാരില്ലാതെ വലഞ്ഞ് മുംബൈയിലെ ആശുപത്രികള്‍
നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികള്‍. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നടക്കമുള്ള നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങിയതാണ് ആശുപത്രി അധികൃതര്‍ക്ക് തിരിച്ചടിയായത്. 

ജസ്ലോക്, ഹിന്ദുജ, ഭാട്ടിയ, എല്‍.എച്ച്‌ ഹിരനന്ദാനി തുടങ്ങി നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ നിന്നായി മുന്നീറിലധികം കേരള നഴ്സുമാരാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതും ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം കൂടുതലായി വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പലരും രാജി വച്ച്‌ നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍-മെയ് മാസത്തിലായാണ് ഭൂരിഭാഗം പേരും നാടുകളിലേക്ക് മടങ്ങിയത്. പ്രമുഖ ആശുപത്രികളിലെ എണ്‍പതോളം നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ പലരോടും ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൂടുതല്‍ പേരും മടങ്ങിയെത്തിയിരുന്നില്ല.

രാജി പോലും നല്‍കാതെയാണ് പലരും മടങ്ങിയതെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു ആശുപത്രി ജീവനക്കാരന്‍ അറിയിച്ചത്. ഭാട്ടിയ ഹോസ്പിറ്റലില്‍ നിന്ന് മാത്രം എണ്‍പത് നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങിയെന്നാണ് അധികൃതര്‍ പറയുന്നത്.

മാതാപിതാക്കള്‍ക്ക് തങ്ങളെക്കുറിച്ചുള്ള ആധി കാരണമാണ് മടങ്ങുന്നതെന്നാണ് ചിലര്‍ അറിയിച്ചത്. 

മറ്റ് ആശുപത്രി അധികൃതരും സമാന പ്രതികരണം തന്നെയാണ് നടത്തിയത്. നാട്ടിലേക്ക് മടങ്ങിയ നഴ്സുമാരില്‍ പലരും തങ്ങളെ ബന്ധപ്പെടാനുള്ള നമ്ബര്‍ പോലും നല്‍കാന്‍ തയ്യാറായില്ലെന്നും ചിലര്‍ ആരോപിക്കുന്നു. 

നഴ്സുമാരുടെ ദൗര്‍ലഭ്യം മൂലം കോവിഡ് 19 രോഗികളെ പരിചരിക്കുന്നത് ഒരു വലിയ വെല്ലുവിളിയായെന്നും ഇവര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക