Image

നയാഗ്ര മലയാളി സമാജത്തിനു പുതിയ ഉപദേശക സമതി.

ആസാദ് ജയന്‍ Published on 03 June, 2020
നയാഗ്ര മലയാളി സമാജത്തിനു പുതിയ ഉപദേശക സമതി.
നയാഗ്ര മലയാളി സമാജത്തിനു ഉപദേശക സമിതിയിലേക്ക് 5 പേരെ തിരഞ്ഞെടുത്തു. നയാഗ്ര റീജിയണിന്റെ വിവിധ മേഖലകളില്‍ നിന്നും മേഖലക്ക് പുറത്തു നിന്നും ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപദേശക സമിതി രൂപീകരിച്ചിരിക്കുന്നത്. വെലന്റില്‍ നിന്നും സുജിത് ശിവാനന്ദ്, സെന്റ് കാതറീന്‍സില്‍ നിന്നും ഷെഫീഖ് മുഹമ്മദ്, നയാഗ്രയില്‍ നിന്നും വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍ എന്നിവരും മേഖലക്ക് പുറത്തു നിന്നും പ്രസാദ് മുട്ടേലുമാണ് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിയാത്മകമായ അഭിപ്രായങ്ങളിലൂടെ സമാജത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നിര്‍ദേശങ്ങള്‍ നല്‍കും. മെയ് 17നു ഓണ്‍ലൈനില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് അഭിപ്രായ രൂപീകരണത്തിന് സമാജത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു.  

10 വര്‍ഷമായി വെല്ലാന്‍ഡില്‍ താമസിക്കുന്ന സുജിത്ത് ശിവാനന്ദ് പ്രൊഫഷണല്‍ മാനേജ്മെന്റ് കോണ്‍സള്‍ട്ടന്റാണ്. പ്രശസ്ത മാനേജ്മന്റ് കോണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജിയില്‍ പാര്‍ട്ടണര്‍ സ്ഥാനവും വിവിധ രാജ്യങ്ങളിലെ പദ്ധതികള്‍ക്ക് നേതൃത്വവും വഹിച്ചിട്ടുണ്ട്. പാരിസിലെ ENPCയില്‍ നിന്ന്  MBAയും ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനെസ്സില്‍ ഡിപ്ലോമയും കേരളത്തില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള പഠനത്തിലും പ്രഭാഷണത്തിലും തത്പരനായ സുജിത്ത്, കാനഡയിലെയും മറ്റു സ്ഥലങ്ങളിലെയും  നാരായണ ഫിലോസഫി സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 10വര്‍ഷമായി നയാഗ്ര ഫാള്‍സില്‍ താമസിക്കുന്ന വര്‍ഗീസ് ജോസ് ആരോഗ്യ മേഖലയില്‍  രജിസ്റ്റേര്‍ഡ് നേഴ്‌സ് ആയി സേവനം അനുഷ്ഠിക്കുന്നു. യുഎഇ, യുകെ, തുടങ്ങിയ സ്ഥലങ്ങളിലും നേഴ്‌സ് ആയി സേവനം അനുഷ്ടിച്ചു. നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്തു. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥാമാക്കിയിട്ടുണ്ട്.

14 വര്‍ഷത്തിലേറെയായി നയാഗ്ര ഫാല്‍സില്‍ സ്ഥിരതാമസമായ രാജീവ് വാരിയര്‍, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് രംഗത്താണ് സേവനം അനുഷ്ഠിക്കുന്നത്. Msc ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ രാജീവ്, IBMന്റെ കമ്പ്യൂട്ടര്‍ മാനേജ്മന്റ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. എഫ്ഡിസി ഇന്ത്യ, വിപ്രോ ഇന്ത്യ, എമിറൈറ്‌സ് നിയോണ്‍ ദുബായ്, ഡേറ്റ പ്രൊ ഇന്ത്യ, എന്‍ഫ്പിസി അബുദാബി തുടങ്ങിയ കമ്പനികളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. 

സെന്റ് കാതറൈന്‍സിലെ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന ബിസിനസ് മുഖമാണ് ഷെഫീഖ് മുഹമ്മദ്. ഓസ്ട്രേലിയയില്‍ നിന്ന് പാചക കലയില്‍ ഡിപ്ലോമ സ്വന്തമാക്കിയ ഷെഫീഖ്, ഓസ്ട്രേലിയയിലെ തന്നെ പ്രമുഖ ഹോട്ടലായ ബ്രൂക്വൈല്‍ ഹോട്ടലില്‍ നാലര വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കാനഡയിലെത്തുന്നത്.  കഴിഞ്ഞ രണ്ടു വര്‍ഷമായി ഹോട്ടല്‍ ബിസിനസ് രംഗത്തുള്ള ഷെഫീഖ് സെന്റ് കാതറൈന്‍സില്‍ സ്ഥിര താമസമാണ്.

കഴിഞ്ഞ 12 വര്‍ഷമായി ആരോഗ്യ രംഗമാണ് പ്രസാദ് മുട്ടേലിന്റെ സേവന മേഖല. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നും നഴ്‌സിങ്ങില്‍ ബിരുദം കരസ്ഥാമാക്കിയ പ്രസാദ് മുട്ടേല്‍ ഡല്‍ഹി കുവൈറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബ്രന്റ്ഫോര്‍ഡിലെ ബ്രന്റ്വുഡ് സര്‍വീസസിലാണ് നിലവില്‍ സേവനം അനുഷ്ഠിക്കുന്നത്.  നയാഗ്ര മലയാളി സമാജത്തിന്റെ രൂപീകരണ സമയം മുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇപ്പോള്‍ പാരിസില്‍ സ്ഥിരതാമസമാണ്.

നയാഗ്ര മലയാളി സമാജത്തിനു പുതിയ ഉപദേശക സമതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക