Image

മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ വിവരശേഖരണ പോര്‍ട്ടല്‍ തുടങ്ങി

Published on 03 June, 2020
മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ വിവരശേഖരണ പോര്‍ട്ടല്‍ തുടങ്ങി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി വ്യവസായ വകുപ്പ് പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ തുടങ്ങി. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്‌തു.


 സംരംഭങ്ങളും തൊഴിലും ഉറപ്പാക്കാന്‍‌ സഹായിക്കുന്ന രീതിയിലാണ്‌ പോര്‍ട്ടല്‍‌.പ്രവാസികള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താല്‍പ്പര്യമുള്ള മേഖല എന്നിവ രേഖപ്പെടുത്താം.www.industry.kerala.gov.in ല്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭിക്കും.


കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. വ്യാവസായിക, കൃഷി ആവശ്യങ്ങള്‍ക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കാന്‍ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവര്‍ക്കും‌ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കാം. 


സംരംഭകരാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വ്യവസായ വികസന ഓഫീസര്‍വഴി സഹായം നല്‍കും. ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡയറക്ടര്‍ വി ആര്‍ പ്രേംകുമാര്‍ എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക