Image

ഇമിഗ്രേഷൻ അവ്യക്തത തുടരും; ഫോമാ വെബിനാറിൽ അറ്റോർണി സ്റ്റെഫാനി സ്കാർബോറോ

ജോസഫ് ഇടിക്കുള Published on 03 June, 2020
ഇമിഗ്രേഷൻ  അവ്യക്തത തുടരും; ഫോമാ വെബിനാറിൽ അറ്റോർണി സ്റ്റെഫാനി സ്കാർബോറോ
നോൺ  ഇമിഗ്രേന്റ്  വിസക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ്കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷൻ വിഷയങ്ങളെ സംബന്ധിച്ച്  നടത്തിയ വെബിനാർ വൻവിജയമായി.  

അമേരിക്കയിലെ നിരവധി  കമ്പനികളിൽ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്യുന്ന ഒരു വിഭാഗം ആൾക്കാരാണ് നോൺ  ഇമിഗ്രേന്റ് വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ. ഇമിഗ്രേഷൻ  നയങ്ങളിലെ അവ്യക്തതകളും അപാകതകളും മൂലം നിലവിൽ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന ഇത്തരക്കാർ കോവിഡിനു ശേഷം കൂടുതൽ വിഷമഘട്ടത്തിലേക്കു എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് സ്റ്റെഫാനി അഭിപ്രായപ്പെട്ടു. 

അമേരിക്കയുടെ സാമ്പത്തിക രംഗങ്ങളിൽ നല്ല ഒരു പങ്കു വഹിക്കുന്ന ഇവർ ഇവിടെ തുടരേണ്ടതിന്റെ ആവശ്യകതയും അവർ ഇവിടെ തുടർന്നാൽ അത് അമേരിക്കയുടെ സാമ്പത്തിക രംഗത്തിന് കൂടുതൽ പ്രയോജനം ചെയ്യുമെന്നും സ്റ്റെഫാനി എടുത്തുപറയുകയുണ്ടായി.  സ്റ്റുഡൻറ് വിസ കാറ്റഗറിയിൽ അമേരിക്കയിൽ എത്തിയവരുടെ പ്രശ്നങ്ങളെക്കുറിച്ചും വെബിനാറിൽ സംസാരിക്കുകയുണ്ടായി. 

ഈ വിഷയവുമായി ബന്ധപ്പെട്ട് വളരെയധികം ചോദ്യങ്ങൾ  ഉണ്ടായിരുന്നുവെങ്കിലും  സമയക്കുറവുമൂലം കുറച്ച് ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം നൽകുവാൻ സാധിച്ചുള്ളൂ എന്നാലും ഫോമായുടെ അഭ്യർത്ഥന മാനിച്ച് ഇനിയും ചോദ്യങ്ങൾ ഉള്ളവർ ഫോമാ ലൈഫ് ഇമെയിലിൽ (
fomaa.life@gmail.com) ബന്ധപ്പെട്ടാൽ മതി എന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോമ ലൈഫ്  വിമൻസ് ഫോറം ചെയർപേഴ്സൺ സ്മിതാ തോമസും ലൈഫ് ജോയിൻറ്  സെക്രട്ടറി സുധീപ് നായരും സെമിനാർ നിയന്ത്രിക്കുകയും ഫോമയുടെ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും ലൈഫ് ചെയർപേഴ്സൺ സാം ആന്റോ നന്ദിയും അറിയിച്ചു. ഫോമാ ലൈഫ് ജനറൽ സെക്രട്ടറി ഗിരീഷ് നായരും ലൈഫ് നാഷണൽ കോർഡിനേറ്റർ വിശാഖ് ചെറിയാനും വെബിനിറിന്റെ മുഖ്യ സംഘാടകർ ആയിരുന്നു.ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാൻ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. 

അമേരിക്കയിലെ മുഖ്യധാരാ രംഗങ്ങളിൽ നിരവധി സംഭാവനകൾ ചെയ്യുകയും എന്നാൽ  ജോലി സംബന്ധമായ കാര്യങ്ങളിൽ ഒരു അവ്യക്തത നിലനിൽക്കുകയും ചെയ്യുന്നതിനാൽ ഫോമയുടെ ഒരു കരുതൽ അവരോടൊപ്പം എന്നും ഉണ്ടാകുമെന്നും  ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

FOMAA the Federal umbrella organization of Malayalees in North Americas, through its advocacy initiative Legal Immigrants Federation (L.I.F.E.), facilitated a virtual conference on the impact of post-COVID-19 perspectives, having eminent attorney Esq. Stephanie Scarborough as a panelist.

Many burning concerns pertaining to the legit immigrants who are imperiled with the pandemic added with policy uncertainties were enabled with goodwill professional insights by Esq. Scarborough, she appreciated the Indian diaspora having the highest per-capita education attainment and thereby one of the major stakeholders in the wellbeing of the nation. Addressed the perspectives of the current labor market in varied industry sectors where highly skilled H1B professionals are specifically engaged - Technology, Educators, HealthCare, Small Businesses, Academic Researchers, etc...

Uncertainties pertaining to international students on F1 visas as well were addressed at the conference. The overwhelming response soliciting questions by L.I.F.E made it impossible to address in the given time, however Esq. Scarborough was gracious enough in promising in reverting to all questions. If you have any more questions, please reach us at fomaa.life@gmail.com 


In the welcome remarks Mr. Jose Abraham, General Secretary of FOMAA mentioned various initiatives that the organization is conducting to help the community during the pandemic situation. Mr. Abraham appreciated the Malayalee diaspora doing everything right by obeying the law of the land, being affirmatively contributing, assimilating members of the American community, by all means. Mr.Girish Sasankasekhar, L.I.F.E General Secretary added on the short term and long term goals of the organization and welcomed the support of the community for future initiatives.

 

In the closing remarks, L.I.F.E Chairman Mr. Sam Anto, urged all the GreenCard backlogged Immigrants to come forward and support the S.386 bill that has already passed the US House with the historic majority, but unfortunately, currently on hold at the senate. Esq. Scarborough also conveyed the importance of passing the bill and how it would benefit the Indian community.


The professional insights of this timely initiative were much appreciated by the participants from across the nation.
Ms. Smitha Thomas (L.I.F.E Women's Chairman) and Mr. Sudheep Nair (L.I.F.E Joint Secretary) together anchored and moderated the event very smoothly and professionally. Vishakh Cherian (L.I.F.E National Coordinator) did an excellent job of organizing the event and liaisoning at L.I.F.E. 


FOMAA L.I.F.E. team along with FOMAA National Executive were instrumental in conceptualizing & organizing the virtual event. The compassion & care FOMAA possesses in representing the diaspora was evident and is proven time and again.


വാർത്ത : ജോസഫ് ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക