Image

ഐഎന്‍ഒസി ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം

Published on 03 June, 2020
ഐഎന്‍ഒസി ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം
ന്യൂജേഴ്‌സി: ഐഎന്‍ഒസി  കേരള ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂജേഴ്‌സിയില്‍ ആരംഭിച്ച സംഘടന ഒരു പതിറ്റാണ്ട് പിന്നിട്ട ദേശീയ സംഘടനയായ ഐഎന്‍ഒസി കേരളയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്ന സംഘടന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കരുത്തു പകരുന്നതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനു പ്രതിജ്ഞാബദ്ധമാണ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യവുമായ ടി.എസ് ചാക്കോ ചെയര്‍മാനും, സജി ടി മാത്യു- പ്രസിഡന്റ് (കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു), വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പോള്‍ മത്തായി (കോണ്‍ഗ്രസിലും ഫോമയിലും സജീവമാണ്), ജോയി ചാക്കപ്പന്‍, സജി ഫിലിപ്പ്, - വൈസ് പ്രസിഡന്റുമാര്‍ (മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്). ദേവസി പാലാട്ടി - ട്രഷറര്‍, രാജു എം. വര്‍ഗീസ് - നാഷണല്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ജിനു തര്യന്‍ - ജന. സെക്രട്ടറി, ബോബി തോമസ് - സെക്രട്ടറി, ഡിനു ജോണ്‍ - ഐ.ടി കോര്‍ഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഗ്ലെന്‍ അവുജ, ജോണി പീറ്റര്‍, ഫ്രാന്‍സീസ് കാരക്കാട്, ബിജു മാത്യു, റിജോ വര്‍ഗീസ്, കോശി കുരുവിള, പി.എം. കോശി, തോമസ് മാത്യു, ടി.എം. സാമുവേല്‍ എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലപ്പെടുത്താനും, കോണ്‍ഗ്രസ് പ്രസ്ഥാനവുമായി സഹകരിക്കുന്ന എല്ലാവരേയും പങ്കെടുപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.

പുതിയ ഭാരവാഹികളെ ദേശീയ നേതാക്കളായ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ജോ. ട്രഷറര്‍ വാവച്ചന്‍ മത്തായി, ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും അനുമോദനങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന തലമുറയിലേയും, യുവ തലമുറയിലേയും എല്ലാവരേയും സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക