Image

ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി

ജിനേഷ് തമ്പി Published on 04 June, 2020
 ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി
ന്യൂജേഴ്സി : ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച അമേരിക്കയിലെ മിനിയപ്പലിസില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന ആഫ്രോ അമേരിക്കകാരനെ  പൊലീസുകാര്‍ തെരുവില്‍ ശ്വാസംമുട്ടിച്ചു കൊന്നതിനെതിരെ  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി   ശക്തമായ പ്രതിഷേധം രേഖപെടുത്തി.

ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ വധത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും തക്കശിക്ഷ ഉറപ്പാക്കാന്‍  അമേരിക്കന്‍ നഗരങ്ങളില്‍  വലിയ പ്രതിഷേധം അലയടിക്കുന്ന ഈ വേളയില്‍,  വര്‍ഗീയ, വംശീയ അതിക്രമങ്ങള്‍ക്കെതിരെ  സമൂഹം  ഒറ്റകെട്ടായി  നിലകൊള്ളണമെന്നു  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ഭരണ സമിതി ആഹ്വാനം ചെയ്തു.

അമേരിക്കന്‍ ഭരണഘടന  ജാതി, മത, വര്‍ണ അതിര്‍ വരമ്പുകള്‍ക്കപ്പുറം എല്ലാ വിഭാഗത്തിലേയും ജനങ്ങള്‍ക്കു  ഉറപ്പു നല്‍കുന്ന സാമൂഹ്യ നീതിയിലും, സാമൂഹികസുരക്ഷിതത്വത്തിലും വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സില്‍ നിലകൊള്ളുന്നുവെന്നും,  ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ കുടുംബാംഗങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്നുവെന്നും  WMC  ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍  അഭിപ്രായപ്പെട്ടു.

വികസിത രാജ്യം എന്ന് അഭിമാനിക്കുമ്പോഴും, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍  അമേരിക്കയില്‍ വലിയ സാമൂഹിക മുന്നേറ്റങ്ങള്‍ക്കും, പോരാട്ടങ്ങള്‍ക്കും  തുടക്കം കുറിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, എബ്രഹാം ലിങ്കണ്‍ മുതലായ നേതാക്കള്‍ ഉയര്‍ത്തി കാട്ടിയ  സാമൂഹികസമത്വത്തിനും, തുല്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ക്കു  2020 ' ലുമുള്ള  വലിയ  പ്രസക്തിയെ കുറിച്ച് WMC  ന്യൂജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി ചൂണ്ടി കാട്ടി.

നിയമലംഘനത്തിന്  പോലീസിന് ആരേയും  അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും,  ജീവന്‍ അപഹരിക്കാനുള്ള അവകാശം  പോലീസിനില്ലെന്നും, പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്ന ആളുകളില്‍ ബഹുഭൂരിപക്ഷവും കറുത്ത വര്‍ഗക്കാര്‍ ആണെന്നിരിക്കെ, ഈ കടുത്ത  നീതിനിഷേധത്തിനെതിരെ  പോരാടി  കൊലചെയ്യപ്പെട്ട  മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്  എതിര്‍ത്ത് പോന്ന സാമൂഹിക അരക്ഷിതാവസ്ഥ  ഇപ്പോഴും തുടരുകയാണെന്നും,  ഇതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ടത്   എല്ലാ വിഭാഗത്തിലേയും  ജനങ്ങളുടെ ആവശ്യമാണെന്നും  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍  തോമസ് മൊട്ടക്കല്‍ അഭിപ്രായപ്പെട്ടു. 

 ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക