Image

ഹരിയാനയില്‍ തുണിയില്‍ ബന്ധിച്ച നിലയില്‍ നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തി

Published on 04 June, 2020
ഹരിയാനയില്‍  തുണിയില്‍ ബന്ധിച്ച നിലയില്‍ നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തി

ചണ്ഡിഗഡ്:- ഒരു തുണിയില്‍ ബന്ധിച്ച നിലയില്‍ നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തി. ഹരിയാനയിലെ സിര്‍സയിലെ രൂപാവാസ് ഗ്രാമത്തിലാണ് സംഭവം. 35 വയസ്സുള്ള പുരുഷന്‍, 32 വയസ്സുള്ള സ്ത്രീ ഒപ്പം ഒന്‍പതും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ശരീരങ്ങളാണ് കനാലില്‍ കണ്ടത്.

ശവശരീരങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബക്കാരാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആലോചിക്കുകയാണ്. പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ആദ്യം ഒരുകുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ മരിച്ച നിലയില്‍ തെലങ്കാനയിലെ വാറങ്കലിലുള്ള വീട്ടിലെ കിണറ്രില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക