Image

ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു, വരന്‍ കോഫി ഡേ സ്ഥാപകന്റെ മകന്‍ അമര്‍ത്യ

Published on 04 June, 2020
ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു, വരന്‍ കോഫി ഡേ സ്ഥാപകന്റെ മകന്‍ അമര്‍ത്യ

ബെംഗളൂരു:കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാര്‍ വിവാഹിതയാകുന്നു . അന്തരിച്ച കഫെ കോഫി ഡേ (സിസിഡി) സ്ഥാപകനായ വി ജി സിദ്ധാര്‍ത്ഥയുടെമകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍ .


22കാരിയായ ഐശ്വര്യ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. ഡി.കെ സ്ഥാപിച്ച സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് നോക്കി നടത്തുന്നത് ഐശ്വര്യയാണ് . 26 കാരനായ അമര്‍ത്യ പിതാവിന്റെ മരണശേഷം അമ്മക്കൊപ്പം കുടുംബ ബിസിനസ് നടത്തുകായാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്ബ് തന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. 


ജോലിയുമായി ബന്ധപ്പെട്ട സാമ്ബത്തിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഇരുകുടുംബങ്ങളും ശിവകുമാറിന്റെ വീട്ടില്‍ വെച്ച്‌ വിവാഹ നിശ്ചയത്തിന്റെ തിയതി തീരുമാനിച്ചു. എസ്‌എം കൃഷ്ണയുടെയും സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവികയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത് ഓഗസ്റ്റില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക