Image

വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാം,നിയന്ത്രണങ്ങളില്‍ ഇളവ്

Published on 04 June, 2020
 വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാം,നിയന്ത്രണങ്ങളില്‍ ഇളവ്

ദില്ലി: കോവിഡ്-19 ന്‍റെ പഞ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. 


ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ബിസിനസുകാര്‍, മറ്റുമേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇനി രാജ്യത്തേക്ക് വരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കോവിഡ് കാരണം ഇന്ത്യയിലേക്ക് വിസ അനുവദിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. കായിക മേഖലയുമായി ബന്ധപ്പെട്ട ബി-3 വിസകള്‍ ഒഴികേയുള്ള ബിസന്‍സ് വിസകളാണ് നല്‍കുക. 


നേരത്തെ അനുവദിച്ച വിസകള്‍ക്ക് സാധുതയുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

ബിസിനസ് വിസയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേസ വ്യവസായികള്‍ക്കുള്ള നിയന്ത്രണവും നീക്കി. 


ലാബോറട്ടറികള്‍, ഫാക്ടറികള്‍ തുടങ്ങിയ ആരോഗ്യ സംരക്ഷ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാനായി എത്തുന്ന ഗേവഷകര്‍, സാങ്കേതിക വിദഗ്ധര്‍, തുടങ്ങിയ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കും ഇളവിന്‍റെ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലേക്ക് വരുന്നതിനായി ഇവര്‍ അംഗീകൃത സര്‍വകലാശാലയുടേയോ ഫാര്‍മസ്യൂട്ടിക്കള്‍ കമ്ബനിയുടേയോ ആരോഗ്യ രക്ഷാ സ്ഥാപനത്തിന്‍റേയും ക്ഷണപത്രം വിസാ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടി വരും.


എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖ ഇന്ത്യയിലുണ്ടെങ്കില്‍ രാജ്യത്തേക്ക് വരാന്‍ വിസ അനുവദിക്കുന്നതാണ്ന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക