Image

പടക്കം കടിച്ച്‌ ​ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസ്;മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ല: കേന്ദ്രമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടി

Published on 04 June, 2020
പടക്കം കടിച്ച്‌ ​ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസ്;മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ല: കേന്ദ്രമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ കാട്ടാന ചരിഞ്ഞ സംഭവം പാലക്കാട് ജില്ലയിലായിട്ടും മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറും മേനക ഗാന്ധിയും കാര്യങ്ങള്‍ പഠിക്കാതെയും മലപ്പുറത്തെ മനസിലാക്കാതെയുമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.


  കേസില്‍ സ്വകാര്യ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി. ഉന്നത വനം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊപ്പം പൊലീസും പ്രതികള്‍ക്കായി വലവിരിച്ചു. ചിലരെ ചോദ്യം ചെയ്ത് വരികയാണ്. വനംജീവനക്കാര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.


പാലക്കാട് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് വായിലിരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ ആനയുടെ ദാരുണാന്ത്യം. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട  15 വയസോളം പ്രായമുള്ള ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.  


വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്.ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച്‌ മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ട് മണ്ണാര്‍ക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിത്.



കുറിപ്പ് വൈറലായതോടെരൂക്ഷമായ വിമര്‍ശനങ്ങളാണ് പലഭാഗത്തു നിന്നും ഉയരുന്നത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 


ഏറെ വിവാദം ഉയര്‍ത്തിയ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ' വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെ അധികം വൈകാതെ കണ്ടെത്തി തക്ക നടപടി സ്വീകരിക്കും' എന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് തേടിയ അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ തക്ക ശിക്ഷയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ചരിഞ്ഞതിനു ആഴ്ചകള്‍ക് മുമ്ബേ നിലമ്ബൂര്‍ മുതലുള്ള തോട്ടങ്ങളില്‍ ആനയെ കണ്ടവരുണ്ട്. പുഴയില്‍ നിന്ന് ആനയെ കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ വൈകിയെന്നും പരാതിയുണ്ട്. എന്നാലിതില്‍ വനം വകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് വനം മന്ത്രി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക