Image

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥിനിക്ക് ടിവി നല്‍കി ടൊവിനോ

Published on 04 June, 2020
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥിനിക്ക് ടിവി നല്‍കി ടൊവിനോ

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസാമഗ്രികളുടെ വിതരണത്തിനായുള്ള ടി.എന്‍ പ്രതാപന്‍ എം. പിയുടെ 'അതിജീവനം എംപീസ് എഡ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി സിനിമാതാരങ്ങളും. അഭിനേതാക്കളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബിജു മേനോന്‍, സംയുക്താ വര്‍മ്മ തുടങ്ങിയവര്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും കുട്ടികള്‍ക്ക് ടിവി, ടാബ്ലെറ്റ്, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് എം പി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

പദ്ധതിയുടെ ഭാഗമായി ടോവിനോ തോമസ് എച്ചിപ്പാറ സ്‌കൂള്‍ കോളനിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിന് ടിവി നല്‍കി. പത്ത് ടിവിയാണ് ടൊവിനോ പദ്ധതിയിലേക്ക് സമ്മാനിച്ചത്. മഞ്ജു വാര്യര്‍ അഞ്ച് ടിവി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എം പി പറയുന്നു







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക