Image

ഞാന്‍ പൈസ തരാനുള്ളവര്‍ ഇതു കണ്ട് വിളിക്കരുത്, ഇതു പണമുള്ളതു കൊണ്ട് ചെയ്യുന്നതല്ല' മാതൃകയായി സുബീഷ്

Published on 04 June, 2020
ഞാന്‍ പൈസ തരാനുള്ളവര്‍ ഇതു കണ്ട് വിളിക്കരുത്, ഇതു പണമുള്ളതു കൊണ്ട് ചെയ്യുന്നതല്ല' മാതൃകയായി സുബീഷ്


കോവിഡ് 19 കാലത്ത് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും പല രീതിയിലും ആളുകളെയും സര്‍ക്കാരിനെയും സഹായിച്ചു. എന്നാല്‍ പൊതുവെ സമ്പന്നരെന്ന് കരുതപ്പെടുന്ന സിനിമക്കാരുടെ ഇടയില്‍ നിന്നുള്ള ഒരു നടന്‍ തന്റെ കയ്യില്‍ പണം ഇല്ലാതിരുന്നിട്ടും തന്നാല്‍ ആകും വിധം ഒരു സഹായത്തിനു മുതിര്‍ന്നു. സ്വന്തമായി ടിവി ഇല്ലാത്ത കുട്ടികള്‍ക്കായി വിദേശത്തുള്ള സുഹൃത്തുമായി ചേര്‍ന്ന് ഒരു ടിവിയാണ് അദ്ദേഹം വാങ്ങി നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷ് എന്ന ആ നടന്‍ സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പ് ആരുടെയും മനസ്സലിയിക്കുന്ന ഒന്നാണ്.

ഞാന്‍ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാന്‍ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂര്‍ ടൗണില്‍ വരുമ്പോള്‍ മസാല ദോശയോ അല്ലെങ്കില്‍ പൊറോട്ടയോ ബീഫോ കഴിക്കുന്നതായിരുന്നു എന്റെ ജീവിതത്തില്‍ ഒരു കാലത്തെ ഏറ്റവും വലിയ ആര്‍ഭാടം. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളില്‍ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികള്‍ ഞാന്‍ ബീഫും പൊറോട്ടയും കഴിക്കുന്നത് കഴിക്കുന്ന നോക്കി ഇരുന്നിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്.

എന്നെക്കൊണ്ട് നടത്താവുന്ന രീതിയില്‍ ഞാന്‍ ചെയ്യാറുമുണ്ട്. സമൂഹത്തില്‍ എല്ലാവരും ഒരേ അവസ്ഥയില്‍ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാന്‍. അതാണ് ടിവിയില്ലാതെ ടാബ് ഇല്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി  DYFI TV ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി  നല്‍കാന്‍ തീരുമാനിച്ചതു. അതു ഇന്ന് DYFI യെ ഏല്‍പ്പിച്ചു. അവര്‍ അതു  അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവിയില്ലാതെ തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങിയ ദേവികയ്ക്ക് ആദരാഞ്ജലികള്‍.' സുബീഷ് കുറിച്ചു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക