Image

കോവിഡ് ആദ്യം ബാധിക്കുക നാഡിവ്യവസ്ഥയെ എന്നു പഠനം

Published on 14 June, 2020
കോവിഡ് ആദ്യം ബാധിക്കുക നാഡിവ്യവസ്ഥയെ എന്നു പഠനം
ചിക്കാഗോ:  ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിന് മുന്നെ നാഡിവ്യവസ്ഥയെ കോവിഡ് ബാധിക്കുന്നുണ്ടെന്ന് പഠനം. പനി, ചുമ പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്നെ തന്നെ തലവേദന, ഗന്ധം, രുചി പോലുള്ളവ തിരിച്ചറിയാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നതായും അമേരിക്കയിലെ നോര്‍ത്ത്‌വെസ്‌റ്റേണ്‍ യൂണിവഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.

കോവിഡ് ബാധിതരായി ആശുപത്രിയിലെത്തിച്ച രോഗികളില്‍ പകുതിയും നാഡി സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി പഠനം കണ്ടെത്തി. തലവേദന, മന്ദത, ശ്രദ്ധക്കുറവ്, പേശീവേദന, ഗന്ധംരുചി പോലുള്ളവ തിരിച്ചറിയാനുള്ള പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരുന്നു രോഗികളേറെയുമെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ മേധാവി ഡോ. ഇഗോര്‍ കോറല്‍നിക് പറയുന്നു.

രോഗം മൂര്‍ഛിക്കുന്നതിനനുസരിച്ച് നാഡി സംവിധാനത്തെ പൂര്‍ണമായും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്തത് തലച്ചോറിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. തലച്ചോര്‍, നാഡിവ്യൂഹം, പേശികള്‍ എന്നിവയെ എല്ലാം കോവിഡ് ബാധിക്കുന്നു.

തലച്ചോറില്‍ രക്തസ്രാവം, പക്ഷാഘാതം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് രോഗാവസ്ഥ മാറാനുള്ള സാധ്യത കൂടി ചികിത്സകര്‍ പരിഗണിക്കണമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് ഡോ. ഇഗോര്‍ ചൂണ്ടികാണിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക