Image

സ്വപ്ന ഭൂമി (കവിത: ദീപ ബിബീഷ് നായർ)

Published on 20 June, 2020
സ്വപ്ന ഭൂമി (കവിത: ദീപ ബിബീഷ് നായർ)
കണ്ണെത്താ ദൂരത്തായ് കണ്ണഞ്ചിപ്പിക്കും
കരവിരുതൊരുക്കുമാഅവനിതന്നംഗലാവണ്യം

ഗിരി നിരകൾ, ഹിമകണമേറ്റു ചായും ദളങ്ങൾ, പുകമറ മൂടുമാ തടങ്ങൾ

ഹരിതകമ്പളം മൂടും വയലേലകൾ
ഉരഗമിഴയുമ്പോലൊഴുകുന്ന പുഴകൾ

കറിച്ചട്ടി കമിഴ്ത്തും പോലകലെയായ് കാണാനഴകേറും കരിങ്കല്ലിൻ കൂട്ടങ്ങൾ

പ്രകൃതിയാമവളുടെ ചാരുതയിൽ
പ്രഭാകര കിരണങ്ങൾ പ്രകാശം ചൊരിയുന്നു

വരദാനമാം വനങ്ങൾ വന്യ ജീവി തൻ സങ്കേതങ്ങൾ, കാട്ടരുവിതന്നലകൾ,

കാതടപ്പിക്കും ചിന്നം വിളിയുമായ് കാട്ടാനക്കൂട്ടങ്ങൾ, അംബരചുംബികളാം

വൃക്ഷലതാദികൾ, ഗുഹകൾ, ദിനകരപ്രഭ കടന്നു ചെല്ലാത്തൊരാ ഉൾക്കാടുകൾ

കണ്ണിനു കുളിർമ്മയേകും കാഴ്ചകളനവധി
നൽകിയമ്മയാം ഭൂമി അനുഗ്രഹിച്ചീടുമ്പോൾ

വരും തലമുറക്കഴകാർന്നൊരാ സൗന്ദര്യംനുകരുവാൻ, കാത്തുരക്ഷിക്കാം നമുക്കമ്മയാമവനിയെ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക