Image

സിൽവറും മുന്നോട്ട്; ശബരി എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി)

Published on 27 June, 2020
 സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി)
കേരള ഗവർമെന്റിന്റെ പ്രസ്റ്റിജ്‌ പദ്ധതികളായ ശബരി എയർ പോർട്ടിനും സിൽവർ ലൈൻ അതിവേഗ റെയിലി നും പച്ചക്കൊടിയായി. എയർപോർട്ടിന് എരുമേലി ചെറുവള്ളിയിൽ സ്ഥലം എടുക്കാൻ കേരള ഹൈക്കോടതിയും    റെയിൽവേലൈനിനു ഏറിയൽ സർവ്വേ നടത്താൻ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അനുമതി നൽകിക്കഴിഞ്ഞു.

രണ്ടു പദ്ധതികളും കേന്ദ്ര ഗവർമെന്റിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. അതിവേഗം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രണ്ടു പദ്ധതികൾക്കും ഇപ്പോഴത്തെ ഗവർമെന്റിന്റെ ഭരണ കാലാവധി തീരും മുമ്പേ മുഖ്യമന്ത്രിയെക്കൊണ്ട് ശിലാസ്ഥാപനം നടത്തിക്കാനാണ് കരുക്കൾ നീക്കുന്നത്.

"കൊറോണയോടൊപ്പം ജീവിക്കുക" എന്ന  തിരിച്ചറിവു പ്രകാരം  മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തങ്ങൾ തുടരുമ്പോൾ തന്നെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുന്നതിനു വേണ്ടിയാണ് രണ്ടു പദ്ധതികളുടെയും തുടക്കത്തിന് ആക്കം കൂട്ടുന്നത്. അതിനു ഇടതുപക്ഷ കക്ഷികൾ ഉയർത്തുന്ന  മുദ്രാവാക്യം സർക്കാരിന് ഭരണത്തുടർച്ച നൽകുക എന്നതായിരിക്കും. 

ശബരി എയർപോട്ടിനു  എരുമേലിയിൽ ചെറുവള്ളി എസ്റേറ്റിലുള്ള 2263.13 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ടു പോകാൻ കേരള ഗവർമെന്റിനു ഹൈക്കോടതി  അനുമതി നൽകി. ഭൂമി ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കി വിടരുത് എന്നൊരു വ്യവസ്ഥ കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

നൂറു വർഷം മുമ്പ്  ബ്രിട്ടീഷ് പ്ലാന്റർമാർ റബർകൃഷി ചെയ്യാൻ തിരുവിതാംകൂർ ഗവർമെന്റിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ്  കേരളത്തിലെ അഞ്ചാമത്തെ ഇന്റർനാഷണൽ എയർപോർട് നിർമ്മിക്കുക. മലയാളം പ്ലാന്റേഷൻ എന്നായിരുന്നു കോളനിവാഴ്ച്ച കാലത്ത് എസ്റ്റേറ്റിന്‌പേര്. പിന്നീടതു ഹാരിസൺ മലയാളം ആയി. അവരാണ് കോടികൾ വാങ്ങി ബിലീവേഴ്‌സ് ചർച്ചിന് തോട്ടം കൈമാറിയത്.

പാട്ടക്കാലാവധി തീരും മുമ്പ് ഭൂമി ഹാരിസൺ മലയാളം കെപി യോഹന്നാൻ അധ്യക്ഷനായ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന് വില്പന നടത്തിയതാണ് പ്രശ്നം. ഭൂമി ഗവർമെന്റിന്റെ വകയാണെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ചു ഏറ്റെടുക്കണമെന്നും ഗവൺമെന്റ് നിയോഗിച്ച രാജമാണിക്യം കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

ആ നിലക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം  വകുപ്പ് 77 പ്രകാരം നോട്ടിഫിഫിക്കേഷൻ ഇറക്കി ഭൂമി  അനധി കൃതമായി കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിച്ച്‌ വിമാനത്തവളത്തിനു സ്ഥലം  ലഭ്യമാക്കണമെന്നാണ് റവന്യു സെക്രട്ടറി കോട്ടയം ജില്ലാ കളക്ടർക്ക് ഉത്തരവ്‌ നൽകിയിരിക്കുന്നത്.

സ്ഥലം തങ്ങളുടേതാണെന്നും നഷ്ട പരിഹാരം നൽകി മാത്രമേ ഏറ്റെടുക്കാൻ സാധിക്കൂ എന്നും കാട്ടി ബിലീവേഴ്‌സ് ചർച്ച നൽകിയ പുതിയ  ഹർജിയിലാണ് ഹൈക്കോടതി ഗവർമെന്റ് നീക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടുള്ളത്. 

പാലാ സിവിൽ കോടതിയിലാണ് കേസ് ഇപ്പോൾ. അതിന്റെ തീരുമാനം ആകാത്ത സ്ഥിതിക്ക് സ്ഥലത്തിന്റെ മതിപ്പു വില കോടതിയിൽ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാനുള്ള ഗവർമെന്റ് നീക്കം കോൺഗ്രസ്, ബിജെപി കക്ഷികളിൽ നിന്ന് എതിർപ്പു ക്ഷണിച്ചു വരുത്തി.

കോടതി  തീരുമാനത്തിനു വിധേയമായി പണം കെട്ടിവയ്ക്കാം  എന്ന നിലപാടാണ് ഗവർമെന്റ് ആദ്യം സ്വീകരിച്ചത്. നിയമപരമായി സർക്കാരിന് സ്വന്തമായ  ഭൂമി മറ്റൊരു കൂട്ടർക്ക്   പണം നൽകി  ഏറ്റെടുക്കുന്നത് അനീതിയും അഴിമതിയുമാണെന്നാണ് വിമർശകരുടെ പക്ഷം.

കോടിക്കണക്കിനു തീർത്ഥാടകർ വരുന്ന ശബരിമലക്കും മാരാമൺ കൺവൻഷൻ നടക്കുന്ന പമ്പാ സരസിനും ഒരുപോലെ പ്രയോജനകരമായ വിമാനത്താവളം ലക്ഷക്കണക്കിന്  പ്രവാസികളുടെ ജന്മനാടായ പത്തനംതിട്ട,  ഇടുക്കി,കോട്ടയം ജില്ലകളുടെ മുഖഛായ മാറ്റിവരക്കുമെന്നത് തീർച്ചയാണ്. പിസി ജോർജ് എംഎൽഎയുടെയും  ആന്റോ ആന്റണി എംപിയുടെയും മണ്ഡലങ്ങളിലാണ് എരുമേലി. 

കേരളത്തിലെ ജനസംഖ്യയുടെ  ഒന്നര ഇരട്ടിയോളം --അഞ്ചുകോടി--തീർത്ഥാടകർക്കു വേണ്ടി  അഞ്ഞൂറ് കി.മീ.നു ഉള്ളിൽ അഞ്ചാമതൊരു ഇന്റർ നാഷണൽ എയർപോർട് നിർമ്മിക്കുന്നത് എല്ലാ അർത്ഥത്തിലും മൗഢ്യം ആയിരിക്കുമെന്ന് പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ പി. വേണുഗോപാൽ  'കൊച്ചി പോസ്റ്റി'ൽ എഴുതിയ ലേഖനത്തിൽ  പറയുന്നു. എയർ പോർട്ടിനെ ചൊല്ലി കാലങ്ങളായി നടന്നു വരുന്ന വിവാദങ്ങളിൽ ഒടുവിലത്തേതാണ്ഇത്.

ഒന്നാമതായി വിമാനത്താവളം ശബരിമലക്ക് വേണ്ടി മാത്രമാണെന്നു ആരു പറഞ്ഞു? ശബരിമല, മാരാമൺ തീർ തഥാടകരെയും എരുമേലിക്ക് ചുറ്റുവട്ടത്തുള്ള മൂന്ന് ജില്ലകളിലെ പ്രവാസികളെയും സഹായിക്കും. മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക, സാമൂഹ്യ വിനോദ സഞ്ചാര വികസനത്തിന് അത് ആക്കം കൂട്ടും.

ശബരിമല തീർത്ഥാടകർ എല്ലാം വിമാനത്തിൽ വരുമെന്ന് ആരു പറഞ്ഞു? ഭൂരിഭാഗം പേരും കാറിലും ബസിലും ട്രെയിനിലുമാണ് എത്തിക്കൊണ്ടിരിക്കുന്നത്.  പ്രായം കവിഞ്ഞ വർക്കു വേണ്ടി തിരുപ്പതിയിലേതു പോലെ മലമുകളിലേക്ക് റോപ്‌വേ ഇനിയും ആയിട്ടില്ല.

എന്നാൽ വളരെക്കാലമായി കേൾക്കുന്ന ശബരി റെയിൽപാത സർവേകൾ പൂർത്തിയാക്കിയിട്ടും സംസ്ഥാന, കേന്ദ്ര ഗവർമെന്റുകൾ പണം മുടക്കാൻ തയ്യാറാകാത്തതു മൂലം മുടങ്ങിക്കിടക്കുന്നു എന്ന വേണുഗോപാലിന്റെ വിമർശനം ശരിയാണ്. കൊട്ടിഘോഷിച്ച നാഷണൽ വാട്ടർവേ‌യും ഒന്നും ആയിട്ടില്ല.

ഒരു വർഷം  മുമ്പ് കൃതഹസ്തരായ രണ്ടു ജേർണലിസ്റ്റുകൾ--മിനു ഇട്ടി ഐപ്പും ആനന്ദ് കൊച്ചുകുടിയും--ചേർന്ന് ആരംഭിച്ച ഓൺലൈൻ ന്യൂസ് ജേർണലാണ് 'കൊച്ചി പോസ്റ്റ്'. ആരിയാന ഹഫിങ്ടൻ തുടങ്ങിയ ഹഫ്പോസ്റ്റും രാഘവ് ബഹാൾ തുടക്കമിട്ട ഫസ്റ്റ് പോസ്റ്റും സിദ്ധാർഥ് വരദരാജൻ ആരംഭിച്ച ദി വയറും പോലെ ഓൺലൈൻ  ജേർണലുകളിൽ പ്രതീക്ഷക്കു വക നൽകുന്ന ഒന്ന്.

ശബരി എയർപോർട്ടിന് ബഹുജന പിന്തുണ സമാഹരിക്കുന്നതിനുള്ള യത്നം എരുമേലി പഞ്ചായത്തു ആരംഭിച്ചു കഴിഞ്ഞു. പതിനെട്ടു വർഷമായി പഞ്ചായത്ത് ‌ ഭരണരംഗത്തുള്ള പ്രസിഡന്റ് ടിഎസ് കൃഷ്‌ണകുമാറും (സിപിഎം) ചെറുവള്ളി എസ്റ്റേറ്റ് വാർഡിലെ മെമ്പർ വിപി സുഗതനും (സിപി ഐ) ഇതിനു മുന്നിട്ടു നിൽക്കുന്നു. 25 വർഷമായി  പഞ്ചായത്ത് മെമ്പറാണ് സുഗതൻ. ഒരുതവണ പ്രസിഡന്റുമായി.

ദശാബ്ദങ്ങളായി തുച്ഛമായ കൂലിക്കു എസ്റ്റേറ്റ് തൊഴിലാളികളായി ജോലി ചെയ്ത 325 പേർക്ക് പുനരധിവാസമോ നഷ്ട പരിഹാരമോ നൽകണമെന്നതാണ് ഒരാവശ്യം. ഇവരിൽ ആണും പെണ്ണുമുണ്ട്. കാൽ നൂറ്റാണ്ടു  ചെയ്ത ഒ രു സ്ത്രീ തൊഴലാളിക്കു ഇപ്പോൾ കിട്ടുന്നത് വെറും 5000 രൂപ മാത്രം.  അവർക്കോ മക്കൾക്കോ എയർപോർട്ടിൽ ജോലി കിട്ടണം എന്നാണ് അവർ ആശിക്കുന്നത്.

റബറിന്റെ വിലയിടിവ് മൂലം നട്ടംതിരിയുന്ന കൃഷിക്കാർക്ക് കയറ്റുമതി സാധ്യതയുള്ള പച്ചക്കറികൃഷിയിലേക്കും പൂകൃഷിയിലേക്കും മറ്റും തിരിയാൻ ശബരി എയർ പോർട് സഹായകരമാകുമെന്നു ഗ്രേറ്റർ പമ്പാവാലി കർഷക സംരക്ഷണ സമിതി പ്രസിഡണ്ട് പ്രകാശ് തോമസ് പുളിക്കൻ, വൈസ് പ്രസിഡന്റ് വക്കച്ചൻ കാരുവള്ളിൽ, സെക്രട്ടറി ജോസഫ് ഒഴുകയിൽ എന്നിവർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

യുഡിഎഫ് ഗവർമെന്റിന്റെ കാലത്ത് ആറന്മുളയിൽ മുന്നോട്ടുകൊണ്ടുവന്ന ശബരി എയർപോർട്ടിനെ നഖശിഖാന്തം എതിർത്തവരാണ്  എൽഡിഎഫും ബിജെപിയും. തന്മൂലം എരുമേലിയിലെ വിമാനത്താവളം എത്രയും വേഗം നടപ്പാക്കാൻ ഈ കക്ഷികൾക്ക്  ധാർമ്മികബാധ്യത  ഉണ്ടെന്നു പ്രസ്താവന ചൂണ്ടിക്കാട്ടി. 15 വർഷമായി എരുമേലി പഞ്ചായത്തിലെ  മുക്കൂട്ടുതറ എന്ന 16 ആം  വാർഡ് മെമ്പറാണ് പ്രകാശ് . കോട്ടയം ഡിസിസി അംഗവും.

ഇനി സെമി ഹൈസ്പീഡ് ട്രെയിനിന്റെ കാര്യം. തിരുവനന്തപുരം  മുതൽ  കാസർ ഗോഡ് വരെയുള്ള 532 കി. മീ.ദൂരം 12   മണിക്കൂറിനു പകരം നാലു  മണിക്കൂറിനുള്ളിൽ   ഓടിയെത്താൻ സഹായിക്കുന്ന സെമി ഹൈ സ്പീഡ്‌ റെയിൽ ലൈനിനാണ് സിൽവർ ലൈൻ എന്ന്  പേരിട്ടിരിക്കുന്നത്. മണിക്കൂറിൽ 200  കി.മീ. സ്പീഡ്.

വാഷിങ്ങ്ടൺ  മെട്രോയിലെ പണിനടന്നുകൊണ്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അതിവേഗ റെയിൽ ലൈനിനോട്  ഉപമിക്കാവുന്ന ഒരു ലൈൻ ആയിരിക്കും  ഇത്.പക്ഷെ അതിന്റെ പത്തിരട്ടിയിലേറെ ദൂരം കേരള സിൽവർ ലൈനിനു ഓടിത്തീർക്കാനുണ്ടാവും.

പതിനൊന്നു ജില്ലകളിൽ  കൂടി കടന്നു പോകുന്ന ലൈനിനു ഒമ്പതു സ്റ്റോപ്പുകളേ ഉണ്ടാവൂ.  ഒന്നോ രണ്ടോ ഇടങ്ങളിൽ  കൊച്ചി  മെട്രോ പോലെ തൂണുകളിലായിരിക്കും ലൈൻ .പോവുക. ഉദാഹരണത്തിന് തൃശൂർ. കോഴിക്കോട് സ്റ്റേഷൻ  മണ്ണിനു അടിയിൽ ആയിരിക്കും. കണ്ണൂരിലെ മയ്യഴി  ഒഴിവാക്കും.

കൊല്ലം,  ചെങ്ങന്നൂർ, കോട്ടയം,  എറണാകുളം,  കൊച്ചി എയർപോർട്, തൃശൂർ, തിരൂർ,  കോഴിക്കോട്,  കണ്ണൂർ എന്നിവയായിരിക്കും  തിരുവനന്തപുറത്തിനും കാസർഗോഡിനും  ഇടയിലുള്ള സ്റ്റേഷനുകൾ. ലൈൻ പിന്നീട് മംഗലാപുരം  വരെ നീട്ടാനും പ്ലാനുണ്ട്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സിൽവർ ലൈനിന്റെ  മൊത്തം ചെലവ് 63, 941 കോടി രൂപ വരും. ഭൂരിഭാഗവും അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി സംഭരിക്കും.കേന്ദ്രവും കേരളവും പങ്കാളികൾ ആയിരിക്കും. 1226 ഏക്കർ ഭൂമി   എടുക്കേണ്ടി വരും. പൂർണമായും സൗരോർജത്തിൽ ആവും ട്രെയിൻ ഓടുക. 11,000 പേർക്ക് സ്ഥിരം ജോലിയും ലഭിക്കും.

 സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി) സിൽവറും മുന്നോട്ട്; ശബരി  എയർപോർട്ടിന് കോടതി ക്ളീയറൻസ്; മുഖ്യമന്ത്രി തറക്കല്ലിടും (കുര്യൻ പാമ്പാടി)
Join WhatsApp News
Ninan Mathulla 2020-06-27 20:41:28
The arguments raised against Aaramula airport is not valid here? Environmental impact is not a problem? It is not environmentally sensitive area as per the Kasthuri Ranghan report? This is what we call big politics. When cat drinks milk closing its eye, it thinks nobody watch it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക