Image

പരിക്കേറ്റിട്ടും മകനെ കുറിച്ച്‌ തിരക്കിയില്ല;യാഷ് രാജ് കുടുംബത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഗോവിന്ദ

Published on 29 June, 2020
പരിക്കേറ്റിട്ടും മകനെ കുറിച്ച്‌ തിരക്കിയില്ല;യാഷ് രാജ് കുടുംബത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഗോവിന്ദ

ബോളിവുഡ് താരം ഗോവിന്ദയുടെ മകന്‍ യഷ് വര്‍ദ്ധന്‍ അഹൂജക്ക് യഷ് രാജ് ഫിലിംസിന്‍റെ കാറിടിച്ച്‌ അപകടം സംഭവിച്ചു. എന്നാല്‍ മകന് പരിക്കേറ്റിട്ട് യഷ് ചോപ്രയുടെ കുടുംബം അന്വേഷിച്ചില്ലെന്ന പരാതിയാണ് ഗോവിന്ദ ഉന്നയിക്കുന്നത്.


ബുധനാഴ്ച്ചയാണ് അമിതാബ് ബച്ചന്റെ വീടിന് സമീപത്ത് വെച്ച്‌ യഷ് അപകടത്തില്‍ പെട്ടത്. യഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയുടെ വാഹനമാണ്  അപകട കാരണമായത്.


യഷ് രാജ് ഫിലിംസിന്റെ പ്രൊഡക്ഷന്‍ മാനേജരായ ഋഷഭ് ചോപ്ര തങ്ങള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു എന്നും അപകടത്തില്‍ കാറിന്‍റെ ഡ്രൈവര്‍ ക്ഷമാപണം നടത്തിയിരുന്നുവെന്നും ഗോവിന്ദ പറയുന്നു. 


യഷ് രാജ് ഫിലിംസുമായി ഏറെക്കാലത്തെ ബന്ധമുള്ളതിനാലുമാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു അപകടം നടന്നിട്ടും വര്‍ഷങ്ങളായി അടുപ്പത്തില്‍ കഴിയുന്ന യഷ് ചോപ്രയുടെ കുടുംബം മകന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ തിരക്കിയില്ല എന്നുള്ളതാണ് ഗോവിന്ദയുടെ പരാതി.


യഷ് വര്‍ദ്ധന്‍ അഹൂജയ്ക്ക് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യഷ് വര്‍ദ്ധന് ഗുരുതരമായ പരിക്കുകള്‍ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹത്തിന്റെ കൈക്ക് മാത്രമാണ് പരിക്കുള്ളതെന്നും ഗോവിന്ദ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക