Image

തമിഴ്‌നാട്ടില്‍ ഇന്ന് കേരളത്തില്‍നിന്ന് തിരിച്ചെത്തിയ നാലുപേര്‍ ഉള്‍പ്പടെ 3949 പേര്‍ക്ക് കോവിഡ്

Published on 29 June, 2020
തമിഴ്‌നാട്ടില്‍ ഇന്ന് കേരളത്തില്‍നിന്ന് തിരിച്ചെത്തിയ നാലുപേര്‍ ഉള്‍പ്പടെ 3949 പേര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കേരളത്തില്‍നിന്ന് തിരിച്ചെത്തിയ നാലുപേര്‍ ഉള്‍പ്പടെ 3949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 86,224 ആയി വര്‍ധിച്ചു.

തിങ്കളാഴ്ച 62 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1141 ആയി ഉയര്‍ന്നു. 37331 പേരാണ് നിലവില്‍ വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. 47,749 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. 11,40,441 പേരുടെ സാപിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 30,039 സാപിളുകള്‍ പരിശോധിച്ചു.

കോവിഡ് കൂടുതല്‍ വ്യാപിച്ച ചെന്നൈയില്‍ രോഗികളുടെ എണ്ണം 55,969 ആയി. 846 പേര്‍ മരിച്ചു. ചെങ്കല്‍പേട്ടില്‍ 5242 രോഗികളാണുള്ളത്. 87 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. തിരുവള്ളൂരില്‍ രോഗബാധിതര്‍ 3600 കടന്നു. മധുരയില്‍ 2302 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക