Image

ഈ യാത്രയിലൊരു വഴികാട്ടിയായതിന് നന്ദി; കപ്പേളയില റോയിയും ആനിയും ഇതാ വീണ്ടും

Published on 29 June, 2020
ഈ യാത്രയിലൊരു വഴികാട്ടിയായതിന് നന്ദി; കപ്പേളയില റോയിയും ആനിയും ഇതാ വീണ്ടും

ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, അന്ന ബെന്‍, തന്‍വി റാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത കപ്പേള ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിലെത്തി വിജയകരമായ ദിവസങ്ങള്‍ പിന്നിടവേയാണ് കേരളത്തില്‍ കൊറോണ പിടിമുറുക്കാനാരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള മുന്‍കരുതലിന്റെ ഭാഗമായി പിന്നാലെ തീയേറ്ററുകള്‍ക്ക് പൂട്ടു വീണു. ഇതിനെ തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കപ്പെടുകകയും പിന്നീട് ആഴ്ചകള്‍ക്ക് മുന്‍പാണ് കപ്പേള ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്

ഇപ്പോഴിതാ ചിത്രത്തിന്റെ റിവ്യൂകളും ചര്‍ച്ചകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയ്ക്കിടയില്‍ നടക്കുന്നത്. ചിത്രത്തിന് ഭൂരിഭാഗം പേരും പോസിറ്റീവായ പ്രതികരണമാണ് നല്‍കുന്നത്. ഈ നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച നടി തന്‍വി റാം. ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പെയറായാണ് തന്‍വി പ്രത്യക്ഷപ്പെട്ടത്.

റോയ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി എത്തിയപ്പോള്‍ ആനി എന്ന കഥാപാത്രമായാണ് തന്‍വി എത്തിയത്. എല്ലായിടത്തു നിന്നും നല്ല പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വലിയ ചിത്രത്തിന്റെ ചെറിയ ഭാഗമാകാനായതിലും സംവിധായകന്റെ ആദ്യസംരംഭത്തില്‍ ക്ഷണിക്കപ്പെട്ടതിലും സന്തോഷമുണ്ടെന്നും തന്‍വി കുറിച്ചു.

അഭിനേതാവായി കഴിവ് തെളിയിച്ച മുസ്തഫ ഇക്ക മനോഹരമായി ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭ ചിത്രത്തില്‍ അവസരം നല്‍കിയതിന് അദ്ദേഹത്തിനാണ് ക്രെഡിറ്റെന്നും ചിത്രം ഇത്ര വിജയമാക്കി മാറ്റിയ ക്രൂവിലെ ഓരോരുത്തര്‍ക്കും ക്രെഡിറ്റ് അര്‍ഹിക്കുന്നെന്നും തന്‍വി കുറിച്ചു. പിന്നെ തീര്‍ച്ചയായും എന്റെ കോസ്റ്റാറിനും, തന്നെ കംഫര്‍ട്ടബിളാക്കി നിര്‍ത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ യാത്രയിലൊരു വഴികാട്ടിയായതിന് ശ്രീനാഥ് ഭാസിക്കും നന്ദിയെന്നും തന്‍വി കുറിച്ചിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക