Image

ഫൊക്കാന ഇലക്ഷനില്‍ തിരിമറി നടത്താന്‍ ട്രസ്റ്റീ ബോര്‍ഡ് ശ്രമിക്കുന്നു: രാജു സക്കറിയ

Published on 03 July, 2020
ഫൊക്കാന ഇലക്ഷനില്‍ തിരിമറി നടത്താന്‍ ട്രസ്റ്റീ ബോര്‍ഡ് ശ്രമിക്കുന്നു: രാജു സക്കറിയ
ന്യൂയോര്‍ക്ക്: ഫൊക്കാന ഇലക്ഷനില്‍ തിരിമറി നടത്താന്‍ ട്രസ്റ്റീ ബോര്‍ഡ് ശ്രമിക്കുന്നതായിഫൊക്കാന മുന്‍ ട്രഷററും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിഓഫ് യോങ്കേഴ്‌സ്പ്രസിഡന്റുമായരാജു സക്കറിയ പറഞ്ഞു.

'മലയാളീ കമ്മ്യൂണിറ്റിഓഫ് യോങ്കേഴിന്റെ പ്രസിഡന്റ്ആണ് ഋംന്‍. എനിക്ക് ഇന്നുവരെ സെക്രട്ടറിയുടെ കൈയ്യില്‍ നിന്നും ഫൊക്കാനയുടെ അംഗത്വം പുതുക്കണം എന്നുപറഞ്ഞു ഒരു നോട്ടിഫിക്കേഷനും കിട്ടിയിട്ടില്ല. അങ്ങനെയിരിക്കെ മലയാളി കമ്മ്യൂണിറ്റിഓഫ് യോങ്കേഴിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റുചില ആളുകളെ തിരുകി കയറ്റി മലയാളി കമ്മ്യൂണിറ്റിഓഫ് യോങ്കേഴിന്റെ ഭാരവാഹികള്‍ എന്ന വിധേന ലിസ്റ്റ് പബ്ലിഷ് ചെയ്യുവന്‍ പോകുന്നു എന്നറിയുകയുണ്ടായി.

ഒരുഅംഗ സംഘടനയുടെ അംഗത്വം പുതുക്കണമെങ്കില്‍ അസോസിയേഷന്റെ പേരിലുള്ള ചെക്ക് കൊടുക്കണമെമെന്നാണുഫൊക്കാനയിലെ നിയമം. സംഘടനകളുടെ വാര്‍ഷിക ഫീസിനു അസോസിയേഷന്റെചെക്കാണ് വേണ്ടത് . അതുപോലെ ഒരു അസോസിയേഷന്ഒരു ടാക്‌സ് ഐഡി മാത്രമേ ഉള്ളു.

അങ്ങനെയിരിക്കെ ട്രസ്റ്റീ ബോര്‍ഡുംഇലക്ഷന്‍കമ്മീഷനും അസോസിയേഷന്റെമെംബേര്‍ഷിപ്പ്പുതുക്കുന്നതില്‍തിരിമറി നടത്തുന്നത് നിയമപരമായി തന്നെ നേരിടും.

മലയാളി കമ്മ്യൂണിറ്റിഓഫ് യോങ്കേഴിന്റെ പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ ആണ്. എന്റെ അറിവോ സമ്മതമോ കൂടാത്ത ഞങ്ങളുടെ അസോസിയേഷന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്യതാല്‍ ഞങ്ങള്‍ നിയമ നടപിടി എടുക്കും എന്ന് ഇപ്പോഴെ അറിയിക്കുകയാണ്. ഫൊക്കാനയെ സ്വയം പിളര്‍ത്തുകയും, മറ്റു സംഘടനകളെ പിളര്‍ത്തുന്നതിനു മടി കാട്ടാതിരിക്കുകയും ചെയ്യുന്ന ചിലരാണു ഇതിനെല്ലാം പിന്നിലെന്നു അറിയുന്നു. എങ്ങനെ എങ്കിലും സംഘടനയെ സ്വന്തം വരുതിയില്‍നിര്‍ത്തിനേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഞാന്‍ ഇല്ലങ്കില്‍ സംഘടന ഇല്ലെന്ന് ചിലര്‍ കരുതുന്നു.

മലയാളീ കമ്മ്യൂണിറ്റിഓഫ് യോങ്കേഴിന്സ്വന്തമായിഒരു പ്രസിഡന്റുംഭാരവാഹികളും ഉള്ളപ്പോള്‍ഭാരവാഹികളെദത്തെടുക്കേണ്ട ആവിശ്യം ഞങ്ങള്‍ക്ക് ഇല്ല . പട്ടി പുല്ലു തിന്നുകയുമില്ല മറിച്ചു പശുവിനെകൊണ്ട് തീറ്റിക്കുകയുംഇല്ല എന്നുപറഞ്ഞത് പോലെയാണ്ഇവര്‍ സ്വന്തം അസോസിയേഷനില്‍ എന്നും കേസും വഴക്കുമായി നടക്കും. എന്നിട്ടുമറ്റുള്ളസംഘടനകളിലുംകുത്തിത്തിരിപ്പിന് നടക്കുകയാണ് .

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കണ്‍ വന്‍ഷനും ഇലക്ഷനും മാറ്റി വെക്കണം എന്നതാണ് പൊതുവെയുള്ള അഭിപ്രയം. അതനുസരിച്ചു നാഷണല്‍ കമ്മിറ്റി മുന്നോട്ടു പോകുബോള്‍ ട്രസ്റ്റീ ബോര്‍ഡ് എന്തിന് എതിര് നില്‍ക്കുന്നു എന്ന് മനസിലാകുന്നില്ല. ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല. അതുപോലെ ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനാ പറയുന്നത്. പക്ഷേ ട്രസ്റ്റീ ബോര്‍ഡ് ഭരണഘടനക്ക് എതിരെ പ്രവര്‍ത്തിക്കുന്നതായാണ് കാണുന്നത്.

ട്രസ്റ്റീ ബോര്‍ഡ് തന്നെ സ്വയം പ്രഖ്യാപിത ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുന്നു. സ്വന്തം ഗ്രൂപ്പില്‍ പെട്ട മൂന്നുപേരെ ഇലക്ഷന്‍കമ്മീഷണര്‍ ആക്കി. ലക്ഷ്യം ഏവര്‍ക്കും അറിയാം . ഇവര്‍ പല പത്രപ്രസ്തവനകളും നല്‍കുന്നത് അമേരിക്കന്‍ മലയാളികളില്‍ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന് എല്ലാവര്‍ക്കുംഅറിയാം .
Join WhatsApp News
Abraham 2020-07-03 21:09:29
ഈ (FOK) ആനയ്‌ക്ക്‌ വയസ്സായി . ചെരിയാൻ സമയമായി എന്നു തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക