Image

അനിയന്‍ ജോര്‍ജിനെ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു.

ജോസഫ് ഇടിക്കുള. Published on 04 July, 2020
 അനിയന്‍ ജോര്‍ജിനെ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു.
ന്യൂജേഴ്സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ഫോമയുടെ  സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജിനെ ഫോമയുടെ 2020 പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു.

കാന്‍ജ്  പ്രസിഡന്റ് ദീപ്തി നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് അനിയന്‍ ജോര്‍ജിനെ 2020 ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേറ്റ് ചെയ്തത്, ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുവാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ്  അനിയന്‍ ജോര്‍ജ് എന്ന് കാന്‍ജ് സെക്രട്ടറി ബൈജു വര്‍ഗീസ് അഭിപ്രായപ്പെട്ടു,

അനേകം തവണ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് അനിയന്‍ ജോര്‍ജ്, കൂടാതെ അദ്ദേഹം കാന്‍ജ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

അനിയന്‍ ജോര്‍ജ് പ്രസിഡന്റ് ആയി വരുന്ന കാലഘട്ടം ഫോമയുടെ സുവര്‍ണ കാലമായിരിക്കുമെന്ന് ട്രഷറര്‍ വിജേഷ് കാരാട്ട് പറഞ്ഞു.
കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ അഭിമാനമായ  അനിയന്‍ ജോര്‍ജിന് എല്ലാവിധ ആശംസകളും നേരുന്നതായി കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മറ്റി ഐകകണ്‌ഠേന  അറിയിച്ചു.

വളരെ അഭിമാനത്തോടെയാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അനിയന്‍ ജോര്‍ജിനെ നാമനിര്‍ദേശം ചെയ്യുന്നത് എന്ന് ഫോമായുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കാന്‍ജ് ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ ജിബി തോമസ് മോളൊപ്പറമ്പില്‍  അഭിപ്രായപ്പെട്ടു.

പ്രമുഖ സാമൂഹിക  സാംസ്‌കാരിക പ്രവര്‍ത്തകനും അമേരിക്കയില്‍ വിവിധ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ അനിയന്‍ ജോര്‍ജ് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്, 
മലയാളി ഹെല്പ് ലൈന്‍ എന്ന കൂട്ടായ്മയിലൂടെ അതിന്റെ അമരക്കാരനായി  കോവിഡിന്റെ ഈ കാലത്ത് എല്ലാ മലയാളി സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് അദ്ദേഹം ഇപ്പോള്‍.

2020 സെപ്റ്റംബര്‍  5,6,7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ചാണ്  ഫോമാ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്.


 അനിയന്‍ ജോര്‍ജിനെ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു.
Join WhatsApp News
Raju Mylapra 2020-07-04 11:00:28
അനിയാ മോനേ... പൊന്നുമോനെ...ധീരതയോടെ നയിച്ചോളു... ലക്ഷം ലക്ഷം പിന്നാലെ... എണ്ണമെങ്കിൽ എണ്ണിക്കോ ... നാളെ കള്ളം പറയരുത് .
Pollster T 2020-07-04 12:13:20
അനിയാ മോനെ മാസ്ക് വച്ചു പൊയ്കോളൂ ലക്ഷം ലക്ഷം പിന്നാലെ എന്ന് നാളെ പറയരുതേ ട്രംപിനെപ്പോൽ കള്ളം പറയരുതേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക