Image

ഡോളർ വാരാൻ വന്നവരുടെ കഥ;നിർമ്മലയുടെ പാമ്പും കോണിയും ഇ മലയാളി പ്രസിദ്ധീകരിക്കുന്നു

ആൻസി സാജൻ Published on 04 July, 2020
ഡോളർ വാരാൻ വന്നവരുടെ കഥ;നിർമ്മലയുടെ പാമ്പും കോണിയും ഇ മലയാളി പ്രസിദ്ധീകരിക്കുന്നു
അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് നിർമ്മലയുടെ പാമ്പും കോണിയും നോവൽ. അമേരിക്കയെന്ന വിശാലമായ വയലിൽ ഡോളർ കൊയ്യാൻ പോയ ആദിമ നഴ്സുമാരുടെയും അവരുടെ ഭാഗ്യഹതഭാഗ്യങ്ങളുടെയും കഥയാണിത്.

മലയാളിയുടെ പ്രവാസ ചരിത്രമെന്ന് നിർമ്മലയുടെ രചനയെ വിശേഷിപ്പിക്കാം. '5 വർഷങ്ങൾ മുമ്പ് ഡി.സി ബുക്ക്സ് പ്രസിദ്ധപ്പെടുത്തി ഏറെ പേർക്ക് പരിചിതമായ നോവലാണ് പാമ്പും കോണിയും.എത്ര വർഷം കഴിഞ്ഞാലും സത്യങ്ങൾക്ക് മറഞ്ഞിരിക്കാനാവില്ല എന്നു പറയുമ്പോലെ ,ഈ നോവൽ അമേരിക്കയിൽ ജോലി ചെയ്യാൻ പോയി അവിടെ ജീവിതം കരുപ്പിടിപ്പിച്ചവർക്ക് ഒരിക്കലും മറക്കുക വയ്യ. കുടിയേറ്റത്തിന്റെ ആദ്യകാല രേഖയായ ഈ കഥ അമേരിക്കയിലെ ഓരോ മലയാളിക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല.

വ്യാപകമായി പടർന്നു പിടിക്കുന്ന കൊറോണയുടെ ഈ വിഷമകാലത്ത് കുറെയധികം അമേരിക്കൻ മലയാളികൾ മരിക്കുവാനിടയായി.പ്രായമേറി വിശ്രമത്തിലായിരുന്ന അവരുടെയൊക്കെ പരിശ്രമങ്ങളുടെയും ചരിത്രമാണീ നോവൽ.

ഇ മലയാളിയുടെ പതിപ്പുകളിലൂടെ വീണ്ടും നോവൽ വായിക്കാനൊരവസരം വരികയാണ്.

എല്ലാ ഞായറാഴ്ചയും പാമ്പും കോണിയും പ്രസിദ്ധീകരിക്കുവാനാണ് ശ്രമിക്കുന്നത്.
കാനഡയിൽ സ്ഥിരതാമസമാക്കിയ നിർമ്മല പ്രവാസ ലോകത്തെ മികച്ച എഴുത്തുകാരിയും ഏവർക്കും സുപരിചിതയുമാണ്.  ഏറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും പുരസ്കാരങ്ങൾ നേടാനും നിർമ്മലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മഞ്ഞിൽ ഒരുവൾ എന്ന നോവൽ ഇപ്പോൾ ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചു വരുന്നു.
ഡോളർ വാരാൻ വന്നവരുടെ കഥ;നിർമ്മലയുടെ പാമ്പും കോണിയും ഇ മലയാളി പ്രസിദ്ധീകരിക്കുന്നു
Join WhatsApp News
Sudhir Panikkaveetil 2020-07-04 20:05:02
Looking forward to read the novel. Best wishes to the author.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക