Image

അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട)

Published on 08 July, 2020
അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട)

"കാവ്യ നീതി'' എന്ന് ഗ്രീക്ക് ട്രാജഡികളിൽ പറയാറുണ്ട്. അതുപോലൊന്നു കേരളത്തിലെ ഇടത്ത് ഗവർമെന്റിനെ  ശ്വാസം മുട്ടിക്കുന്നു. സോളാർ വിവാദ നായിക സരിതാ നായരേ കവച്ചു വയ്ക്കുന്ന സ്വപ്ന സുരേഷ് എന്ന വിശ്വ മോഹിനിയാണ് ഇതിലെ   കഥാനായിക.

തിരുവന്തപുരത്തെ യു ഈ യുഎ കോൺസലറ്റ്  ജനറലിലേക്ക്   ഡിപ്ലോമാറ്റിക് ബാഗിൽ എത്തിയ 14 കോടി രൂപ വിലമതിക്കുന്ന  30 കിലോ സ്വർണം പുറത്ത് കൊണ്ടുവന്നു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ് സ്വപ്നയുടെയും കൂട്ടാളി സരിത്തിന്റെയും പേരിലുള്ള കുറ്റം.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ അപകടത്തിലാക്കുന്ന സ്വർണ കള്ളകടത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴി നടക്കുന്നു എന്നത് യുഎഇ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ ആകെ ഉലച്ചിരിക്കയാണ്. യുഎഐ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോളാർ തട്ടിപ്പു നടത്തിയ സരിതനായരുടെ പേരിൽ ഉമ്മൻചാണ്ടി ഗവർമെന്റിനെ താഴയിറക്കാൻ സന്ധിയില്ലാ സമരം നടത്തിയ ഇടതുപക്ഷമാണ്  ഇപ്പോൾ ഭരിക്കുന്നത് എന്നതാണ് കൗതുകകരം. അധികാരം കിട്ടി നാല് വർഷം കഴിഞ്ഞിട്ടും ആ കേസിൽ ഒന്നും നടന്നിട്ടില്ല.  

മുഖ്യമന്ത്രിയുടെ വലം കയ്യായി പ്രവർത്തിച്ച പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനു സ്വപ്നയുമായി  വഴിവിട്ട ബന്ധം ഉണ്ടെന്ന ആരോപണങ്ങളെപറ്റി ഗവർമെന്റ് ഒരു അന്വേഷണവും നടത്താത്തത് വിചിത്രമാണെന്നു കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു.  ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റ്‌ സന്ദർശിച്ച് നടുപ്പാതിരയോളം ചെലവഴിച്ചിരുന്നതായി ഫ്ളാറ്റിലെ താമസക്കാർ ആരോപിച്ചിട്ടുണ്ട്.

സ്വർണം യുഎഇ എവിടേശ കാര്യാലയത്തിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് വഴി എങ്ങനെ കേരളത്തിൽ എത്തി എന്നത് മിസ്റ്ററിയാണ്.   കോൺസുലേറ്റ് ജനറലിൽ മൂന്നാം റാങ്കുള്ള അറ്റാഷെയുടെ പേരിൽ വന്ന പാക്കറ്റ് ക്‌ളീയർ ചെയ്യാൻ പുറത്തു നിന്നുള്ള  ചിലർ എങ്ങനെ എത്തി എന്നത് അതിലേറെ വിചിത്രം.  

ബ്രിട്ടീഷ് പ്രധാനമന്ത്രി മാക്മില്ലൻറെ കാലത്ത് 1961 ൽ ജോൺ പ്രൊഫ്യൂമോ എന്ന പ്രതിരോധമന്ത്രിയെ വശീകരിച്ച് പ്രതിരോധ രഹസ്യങ്ങൾ കവർന്ന ക്രിസ്റ്റീൻ കീലർ എന്ന മോഡലിനെ കഥയാണ് ഓർമ്മവരുന്നു. അന്ന് പ്രൊഫ്യൂമോക്ക് മന്ത്രി സ്ഥാനം പോയി.

ബോണ്ട് ആയി അഭിനയിച്ചു പേരെടുത്ത അമേരിക്കൻ നടൻ പിയേർസ് ബ്രോസ്നൻ പ്രത്യപ്പെടുന്ന റോമൻ പൊളാൻസ്കി സംവിധാനം ചെയ്ത 'ദി ഗോസ്റ് റൈറ്റർ' എന്നൊരു ചിതവും ഓർമയിൽ വരുന്നു.  മുൻ പ്രധാന മന്ത്രി ആദം ലാങ്ങിനെ വകവരുത്താൻ ഭാര്യ  രൂത് നടത്തന്ന ഗൂഢ ശ്രമമാണ് കഥ. അതുപോലെ ഉദ്വേഗപ്രധാന  മായ സംഭവവികാസങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്.  

 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടരിയും ആയിരുന്ന എം ശിവശങ്കറുടെ പദവികൾ  തെറിച്ചു അദ്ദേഹം നീണ്ട  അവധിയിൽ പ്രവേശിച്ചിരിക്കയാണ്. വിദ്യാഭ്യാസ യോഗ്യത ഒന്നും ഇല്ലാതിരിയുന്നിട്ടും സ്വപ്നക്കു ഒന്നര  ലക്ഷംരൂപ ശമ്പള മുള്ള ജോലി എങ്ങനെ നൽകി എന്നതാണ് ചോദ്യം.

ശിവശങ്കർ ഭരിച്ചിരുന്ന ഐടി വകുപ്പിനെ കീഴിലുള്ള ഒരു സ്ഥാപനമാണ് സ്പേസ് പാർക്. അവിടെ ഓപ്പറേഷൻസ് മാനേജർ എന്ന പദവിയിൽ എത്തിയ സ്വപ്നക്കു കേരള ഗവർമെന്റിന്റെ മുദ്ര ഉള്ള വിസിറ്റിങ് കാർഡും മറ്റു പെർക്കുകളും ഉണ്ടായിരുന്നു.
 
കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ സെക്രട്ടറി  ആയിരുന്നു അവർ. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പറഞ്ഞയച്ചപ്പോഴും അവരുടെ കഴിവുകളെ വാനോളം പുകഴ്ത്തുന്ന സർട്ടിഫിക്കറ്റും അവർ കൊണ്ട് നടന്നു. ഇതു തന്നെ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നും സംശയം ഉണ്ട്.

സൗത്ത് ആഫ്രി ക്കയിൽ പ്രസിഡണ്ട് ആയിരുന്ന ജേക്കബ് സുമ ഉൾപ്പെടെ ഒരുപാട് ഭരണാധികാരികൾ കോടികൾ തിരിമറി നടത്തിയതിനു കൂട്ടു നിന്നതിന്റെ പേരിൽ പുറത്താക്കപ്പെട്ട പ്രൈസ് വാട്ടർ കൂപെഴ്സ്  എന്ന കൺസൾട്ടിങ് സ്ഥാപനമാണ് സ്വപ്നയെ ശുപാർശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.സ്പ്രിക്‌ളർ വിവാദത്തിലും ഈ സ്ഥാപനം ഉൾപ്പെട്ടിരുന്നു. രണ്ടിലും ശിവശങ്കർ പ്രധാന കഥാപാത്രം.

സ്വപ്നയും സരിത്തും കോൺസുലേറ്റിൽ ജോലിക്കാരനായിരുന്നു. സരിത്ത്‌ കസ്റ്റംസ് കസ്റ്റഡിയിലാണ്. സ്വപ്ന ഒളിവിലും. പഴയ ഒരു സ്വർണക്കള്ളക്കടത്ത് കേസിൽ ഒന്നാം പ്രതി ബാലഭാസ്കരന്റെ  അഭിഭാഷകന്റെ സഹായത്തോടെ മുൻ‌കൂർ ജാമ്യം തേടുന്നു എന്നാണ് കേൾവി.

അബുധാബിയിൽ ജോലിചെയ്യുന്ന ബാലരാമപുരം സ്വദേശി  സുരേഷിൻറെ സ്വപ്ന. ബികോം ബിരുദം ഉണ്ടെന്നു സിവിയിൽ  പറയുന്നുണ്ടെങ്കിലും   സ്‌കൂൾ ഫൈനൽ പാസായോ എന്ന് ‌സംശയമാണെന്നു അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് വെളിപ്പെടുത്തി.

"രണ്ടു വര്ഷം മുമ്പ് അച്ഛനു സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്ത് വന്നിരുന്നു. സ്വപനയുമായി സ്വത്തു സംബന്ധിച്ച് തർക്കം ഉണ്ടായി. തന്റെ സ്വാധീനം ഉപയോഗിച്ച് തിരിച്ചു പോകാൻ പറ്റാത്ത വിധം കേസിൽ കുടുക്കുമെന്നു അവൾ എന്നെ ഭീഷണിപ്പെടുത്തി. കഷ്ട്ടിച്ചാണ് ഞാൻ രക്ഷപെട്ടു പോന്നത്,'' ബ്രൈറ് പറയുന്നു. "

പല ജോലികൾ മാറി മാറി വന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിൽ സ്പേസ് പാർക്കിന്റെ 'ഓപ്പറേഷൻസ് മാനേജർ' തസ്‌തികയിൽ   ഇരിക്കുമ്പോൾ രാവിഷ് ഹോട്ടലിൽ മൂന്ന് ദിവസത്തെ സ്പേസ് എഡ്ജ് എന്ന സമ്മേളനം വിളിച്ച് കൂട്ടിയതു സ്വപനയാണ്.  

സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി നാല് മണിക്കൂർ അവിടെ ചെലവഴിച്ചു. ആ നിലക്ക്‌ "അവരെ എനക്ക് അറിയില്ല,"എന്ന മുഖ്യമന്ത്രിയുടെ നിലപാട് "പച്ചക്കള്ളം "എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സിബി ഐ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നു വാദിച്ചു. അതു വരെ പിണറായി ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണം.

സ്വർണം ഒരുപാട്‌  തവണ കേരളത്തിൽ എത്തിയിട്ടുണ്ട്. അതെല്ലാം പോലീസ് സംരക്ഷണത്തിൽ കടത്തിക്കൊണ്ടു   പോവുകയായിരുന്നു എന്നും ചെന്നിത്തല ആരോപിച്ചു.

 സ്പ്രിങ്ക്ലെർ വിവാദം വന്നപ്പോൾ തന്നെ ഐടി സെക്രട്ടറി എം. ശിവശങ്കറെ  പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടതാണ് അന്ന് മുഖ്യമന്ത്റി അത് നിസാരമായി തള്ളിക്കളഞ്ഞു. ഇപ്പോൾ എന്തു പറയുന്നു? സിപിഐ  മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ  ചോദിച്ചു. "സരിത കേസിൽ എന്നെ ഇടതു ഗവർമെൻറ് . വേട്ടയാടി. അതുപോലൊരു നിലപാട് എനിക്കില്ല"  എന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട) അമേരിക്കൻ ബന്ധം-- സ്വപ്ന റോക്സ്റ്റാർ, സരിതയേക്കാൾ ഭയങ്കരി, പിണറായിക്കു കുരുക്ക് (കുര്യൻ പാമ്പാട)
Join WhatsApp News
അമേരിക്കൻ മലയാളി 2020-07-08 20:05:47
കേസിന്റെ ഗതിവിഗതികൾ ഒന്നറിഞ്ഞിട്ട് പോരേ ഇത്തരം റിപ്പോർട്ടുകൾ. ഇത് വരെ ഇതിനെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത ലീഗ്. ഇപ്പോൾ ഈ കേസ് അന്വേശിക്കുന്നത് കേന്ദ്ര ഏജൻസികൾ ആണല്ലോ. കേന്ദ്രസർക്കാരിന്റെ കേരള സ്നേഹം എത്രയാണെന്ന് കൂടി അറിഞ്ഞുവെയ്ക്കുക. ശേഷം ഭാഗം സ്ക്രീനിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക