Image

നോര്‍വിച്ചില്‍ നിന്നും തിഗാനവുമായി ഫാ. ജോമോന്‍ പുന്നൂസും ജെയ്സണ്‍ പന്തപ്ലാക്കലും

Published on 08 July, 2020
നോര്‍വിച്ചില്‍ നിന്നും തിഗാനവുമായി ഫാ. ജോമോന്‍ പുന്നൂസും ജെയ്സണ്‍ പന്തപ്ലാക്കലും


നോര്‍വിച്ച് : ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളിലും കോവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകള്‍ക്ക് സ്വാന്ത്വനത്തിന്റെ കുളിര്‍ തെന്നലുമായി ഒരു ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നു .

പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാലും ശ്രദ്ദേയനായ ക്‌നാനായ യാക്കോബായ സഭയിലെ വൈദീകനും നോര്‍വിച്ചില്‍ താമസിച്ചു വരുന്നതുമായ ഫാദര്‍ ജോമോന്‍ പുന്നൂസ് രചിച്ചു ഈണം പകര്‍ന്ന് ജെയ്‌സണ്‍ പന്തപ്ലാക്കല്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറ്റവും പുതിയ ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാനം ഇന്ന് റിലീസ് ചെയ്യുന്നു .

പൗരോഹിത്യത്തിന്റെ തിരക്കിലും തനിക്കു ദാനമായി ലഭിച്ച സംഗീതം കളയാതെ സൂക്ഷിക്കുകയും ആത്മ്മീയ പരിപാടികളിലും അതുപോലെ തന്നെ മലയാളി സദസ്സുകളിലും ചിരപരിചിതനാണ് ഫാ . ജോമോന്‍ . നോര്വിച് മലയാളി അസോസിയേഷന്‍ സജീവ അംഗവും മുന്‍പ്രസിഡന്റും ബിസിനസ് സാരംഭകനുമാണ് ജെയ്‌സണ്‍ പന്തപ്ലാക്കല്‍ .ഫാദര്‍ ജോമോന്‍ പുന്നൂസ് അച്ചന്റെ അഞ്ചാമത്തെ ഗാനമായ യേശുവേ നീ നിറയേണമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ലോകത്തു പുത്തന്‍ വാഗ്ദാനമായ ശ്രെയ അന്ന ജോസഫ് ആണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക