Image

അതിര്‍ത്തിയില്‍ ചൈ​നീ​സ് സേ​ന പിന്മാറ്റം തുടരുന്നു

Published on 09 July, 2020
അതിര്‍ത്തിയില്‍ ചൈ​നീ​സ് സേ​ന പിന്മാറ്റം തുടരുന്നു
ഡല്‍ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ന്നി​രു​ന്ന ഹോ​ട്ട് സ്പ്രിം​ഗ് മേ​ഖ​ല​യി​ലെ പെ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15ല്‍ ​നി​ന്ന് ചൈ​ന പൂ​ര്‍​ണ​മാ​യി പി​ന്മാ​റി. ഗോ​ഗ്ര മേ​ഖ​ല​യി​ലെ പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 17 എ​യി​ല്‍ നി​ന്നു​ള്ള പീ​പ്പി​ള്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ പി​ന്മാ​റ്റം ഇ​ന്നോ നാ​ളെ​യോ പൂ​ര്‍​ത്തി​യാ​കും. 

ഗോ​ഗ്ര​യി​ലെ പട്രോ​ളിം​ഗ് പോ​യി​ന്‍റി​ല്‍ നി​ന്നും ചൈ​നീ​സ് സേ​ന ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ പി​ന്‍​വാ​ങ്ങും എ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ ചൈ​നീ​സ് സേ​ന പട്രോ​ളിം​ഗ് പോ​യി​ന്‍റ് 14ല്‍ ​നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സേ​ന​യും സ​മാ​ന അ​ക​ല​ത്തി​ല്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക