Image

സ്വപ്നക്കായി വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്; ട്രേഡ് യൂനിയന്‍ നേതാവിന്‍െറ കാറില്‍ രക്ഷപ്പെട്ടതായി സൂചന

Published on 09 July, 2020
സ്വപ്നക്കായി വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്; ട്രേഡ് യൂനിയന്‍ നേതാവിന്‍െറ കാറില്‍ രക്ഷപ്പെട്ടതായി സൂചന
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂനിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന. ബി.എം.എസ് നേതാവിന്‍െറ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികള്‍ രക്ഷപ്പെട്ടത് ഈ കാറിലെന്ന് കസ്റ്റംസ് സംശയിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂനിയന്‍ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂനിയന്‍ നേതാവിനെയാണ് സംശയം. ട്രേഡ് യൂനിയന്‍ നേതാവിന്‍റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷണത്തിലാണ്.

അതേസമയം, സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമര്‍പ്പിച്ചത്. നിരപരാധിയാണെങ്കിലും തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ബുധനാഴ്ച രാത്രി വൈകി സമര്‍പ്പിച്ചതിനാല്‍ ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ ഹരജി ഉള്‍പ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണനയിലെത്തുക.

സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ചിരിക്കുകയാണ് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്‍െറ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക