കുഞ്ഞുമകളായി തുടക്കം
പിന്നെ സഹോദരി,
മുതിര്‍ന്നപ്പോള്‍ ഭാര്യ,
അമ്മ, മുത്തശ്ശി.
കുഞ്ഞുമക്കളെ മുലയൂട്ടി
വളര്‍ത്തുന്ന മാതൃത്വം.
തിളക്കമാര്‍ന്ന പുത്തന്‍ തലമുറയെ
കരുപ്പിടിപ്പിക്കുന്ന പാടവം
കരള്‍ നിറയെ കാരുണ്യം.
ഒടുങ്ങാത്ത ഊര്‍ജ്ജം.
വജ്രം തോല്‍ക്കുന്ന ആന്തരകാന്തി.
നിഷ്കാമകര്‍മ്മം
വിണ്ണില്‍ പകല്‍ വിരിയിക്കുന്നു സൂര്യന്‍:
മണ്ണില്‍ നന്മ വിളയിക്കുന്നു സ്ത്രീ;
ഋതുക്കള്‍ സാഘോഷം കൊണ്ടാടുന്നു,
ഭൂമീദേവി തന്‍ സുകൃതം.