Image

നേപ്പാളിലെ ടിവി ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി

Published on 09 July, 2020
നേപ്പാളിലെ ടിവി ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി

കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് അപ്രതീക്ഷിത നിരോധനം ഏര്‍പ്പെടുത്തി നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍. ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് അവരുടെ ആരോപണം. 

വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇന്ന് വൈകുന്നേരം മുതല്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന് നേപ്പാളിലെ ഒരു ചാനല്‍ ഓപ്പറേറ്റര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്കും എതിരായ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവുമായ നാരായണ്‍ കജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളുടെ സംപ്രേഷണം ഓപ്പറേറ്റര്‍മാര്‍ അവസാനിപ്പിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക