Image

വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍; ചിത്രങ്ങള്‍ കാണാം

Published on 09 July, 2020
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍; ചിത്രങ്ങള്‍ കാണാം

വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദര്‍ബാര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയില്‍ മാസ് ലുക്കിലെത്തുന്ന വിജയ് സേതുപതിയുടെ പോസ്റ്റര്‍ ആണ് വൈറലായത്. സിനിമയിലെ ചില ചിത്രങ്ങള്‍ കൂടി നടന്‍ പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഇഴചേര്‍ന്ന ഫാന്റസിയാണ് സിനിമ എന്നാണ് സൂചനകള്‍. ബാലാജി തരണീതരന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതിഥി റാവു ഹൈദരി, മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. സെവന്‍ സ്‌ക്രീന്‍ 
സ്റ്റുഡിയോയ്ക്ക് വേണ്ടി ലളിത് കുമാര്‍ നിര്‍മ്മിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക