Image

മിസൂറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് മല്‍സരിക്കുന്നു; രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു വരവ്

Published on 09 July, 2020
മിസൂറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് മല്‍സരിക്കുന്നു; രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു വരവ്
ഹ്യൂസ്റ്റണ്‍: ഒരിക്കല്‍ അധികാരം കിട്ടിയാല്‍ പിന്നെ അത് വിട്ടു കളയുക പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ മുന്ന് തവണ മിസൂറി സിറ്റി കൗണ്‍സില്‍മാനും പ്രൊ ടെം മേയറുമായ റോബിന്‍ ഇലക്കാട്ട് ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, 2015-ല്‍ രംഗം വിടുകയായിരുന്നു.

സ്ഥാനമാനങ്ങളോട് അമിതാവേശമൊന്നുമില്ല. മാത്രവുമല്ല, ഉത്തരവാദിത്വവും ജോലിഭാരവും കൂടി ആയപ്പോള്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തോന്നി. വിജയിച്ച വാര്‍ഡ് സി യില്‍ നിന്ന് താമസവും മാറ്റി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന റോബിന്‍ അത് വിട്ട് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയും സ്ഥാപിച്ചു.

2009-ല്‍ ആദ്യം തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെക്സാസിലെ ചുരുക്കം ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു റോബിന്‍. മക്കള്‍ കൊച്ചുകുട്ടികള്‍. അവര്‍ ഇപ്പോള്‍ ഹൈസ്‌കൂളില്‍ എത്തി. വയസ് നാല്പത്തേഴേ ഉള്ളുവെങ്കിലും അല്ലറ ചില്ലറ നര ബാധിച്ചിരിക്കുന്നു. പ്രായത്തിനു അനുസരിച്ചുള്ള മാറ്റം എന്ന് റോബിന്‍. അതിനാല്‍ മുടി കറപ്പിക്കാനൊന്നും മെനക്കെടാറില്ല.

സമ്പന്ന നഗരമായ മിസ്സൂറി സിറ്റി മേയറായി മത്സരിക്കാന്‍ കാരണമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. നദ്ദേഹത്തെ തോല്പിച്ച മേയര്‍ യോളന്‍ഡ ഫോര്‍ഡിനു ് എതിരെ കടുത്ത എതിര്‍പ്പുണ്ട്. തിരിച്ചു വരാന്‍ പലരും റോബിന് മേല്‍ സമ്മര്‍ദ്ദവും ചെലുത്തി.

പാര്‍ട്ടി അടിസ്ഥാനത്തിലല്ല ഇലക്ഷാന്‍. പ്രൈമറി ഇല്ല. നവംബര്‍ 3-നു ഫോര്‍ഡുമായി ഏറ്റുമുട്ടും. ഒരു ലക്ഷത്തോളം ജനസംഖ്യയുളള മിസൂറി സിറ്റിയില്‍ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യശക്തികള്‍. 40 ശതമാനം വീതം വെളുത്തവരും ആഫ്രിക്കന്‍ അമേരിക്കറും. ബാക്കിയുള്ളവരില്‍ നല്ലൊരു പങ്ക് ഇന്ത്യാക്കാര്‍.

മുന്‍ മേയര്‍ ഓവന്‍ അടക്കം വലിയ പിന്തുണ ഉള്ളതിനാല്‍ റോബിനു വിജയ സാധ്യത ഏറെ.

താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ ആദ്യം കോളനി ലെയ്ക്ക്‌സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് സിറ്റിയുടെ പാര്‍ക്ക്‌സ് ബോര്‍ഡില്‍ അംഗവും വൈസ് ചെയര്‍മാനുമായി. അതിനു ശേഷമാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയത്. മൂന്നു തവണ അത് ആവര്‍ത്തിച്ചു.

കൗണ്‍സില്‍മാനെന്ന നിലക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷനും ഫയര്‍ സ്‌റെഷയം സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടുന്നു. ഇനിയും ഒട്ടറെ ചെയ്യാനുണ്ടെന്നു റോബിന്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ സ്ഥാനമൊഴിഞ്ഞ ശേഷം മിസ്സൂറി സിറ്റി ഏറെ വളര്‍ന്നു. മികച്ച പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് മിസ്സൂറി സിറ്റിയിലേത്. പൊതുസുരക്ഷിതത്വത്തില്‍ ഒരു കുറവും പാടില്ല. അതിനായി മികച്ച പോലീസും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഉണ്ടായിരിക്കണം. സിറ്റിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നതു പോലെ സാമ്പത്തിക കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യണം.

ഭാവിയില്‍ പല വെല്ലുവിളികളുമുണ്ടാവാം. എന്നാല്‍ ഒരുമിച്ച് നമുക്ക് അവയെ അതിജീവിക്കാനും നഗരത്തെ ഏറ്റവും മികവുമുറ്റതാക്കാനും കഴിയും. ഉത്തരവാദിത്വമുള്ള ഗവണ്മെന്റ്, ശക്തമായ സമ്പദ്രംഗം, കാലഹരണപ്പെട്ടാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പുതുക്കല്‍, പൗരന്മാരുടെ വികാസത്തിനുള്ള കൈത്താങ്ങ് എല്ലാം ലക്ഷ്യമിടുന്നു.

തന്റെ മുന്‍കാല സര്‍വീസും പ്രൊഫഷണലായ നേട്ടങ്ങളും മേയര്‍ പദവിക്ക് തന്നെ അര്‍ഹനാക്കുന്നുവെന്നു റോബിന്‍ കരുതുന്നു.

രണ്ടു വര്‍ഷമാണ് കാലാവധി. മേയറും ആറ് അംഗ കൗണ്‍സിലുമാണ് നഗര ഭരണം നടത്തുന്നത്. 2009-ല്‍ മിസ്സൂറി സിറ്റി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലയ്ക്കാട്ടാണ്. പിന്നീട് 2011-ലും 2013-ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും സീമന്ത പുത്രനാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവര്‍ മക്കള്‍.
മിസൂറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് മല്‍സരിക്കുന്നു; രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു വരവ്
Join WhatsApp News
Ninan Mathulla 2020-07-09 21:54:37
Best wishes Robin. I am excited that out community members come forward for public service.
Tomy Kudilil 2020-07-11 05:59:16
Good luck and best wishes for a noble cause
Boby Varghese 2020-07-11 08:20:25
Good luck. I hope you will stand for law and order and oppose riot and looting.
Pavitran Rajesh Nair 2020-07-11 15:55:47
Trump wants to keep Americans uneducated so that they continue to vote Republican. That's what this is all about. It's not a secret that the poorly educated tend to vote Republican, that's actually a fact. Trump Says Mail-In Ballots Are ‘Dishonest’ But Absentee Ballots Are ‘Fine’ —They’re The Same Thing. rump on Friday evening commuted the sentence of his longtime associate Roger Stone days before he was set to report to federal prison, CNN reports, citing two senior administration officials.
Gayathri Krishna Nambiyar. AZ 2020-07-11 11:47:18
Steve Schmidt just demolished his former party and predicted that GOP senators who protect Trump are going down with him. Former senior campaign adviser to Sen. John McCain (R-AZ), former Republican Steve Schmidt unloaded on his previous party during an interview with MSNBC on Friday, saying that the GOP has become a “danger to America,” and calling it “irredeemable.” During the interview, Schmidt agreed with host Chris Hayes’ assessment that “the rot” in the GOP “is total and complete.” “Well, Chris, you used the word irredeemable, that’s the correct word. The party is irredeemable,” Schmidt argued. “It’s become a threat to America’s institutions, to small ‘L’ liberalism. It is an authoritarian-ish party, not so different than the parties that we see in Hungary and Poland. It is no longer fidelist (sic) to the American system or Constitution. Really what it is is an organized conspiracy to maintain power.” The good news, he said, is that across the country, “Republican Senators who have defended impeached traitor trump are going down.”
Aleyamma V Abraham. 2020-07-11 11:55:23
Women In Battleground States Are Tired Of Trump’s Racism, Vow To Vote Biden: ‘He’s A Disgrace… No Compassion Or Empathy’. rump is losing support among white women voters in swing states after his racism was brought to light after the killing of George Floyd. The New York Times interviewed several women in key states and asked them about the president’s handling of the anti-police brutality protests, and many of them assured that they are tired of Trump and will be voting for former Vice President Joe Biden in November. Jane Scilovati, a school teacher from Pennsylvania who voted for Trump in 2016, called Trump’s handling of the protests “deplorable.” “It’s a disgrace,” she said. “He doesn’t have any compassion or empathy; he doesn’t reference historical facts correctly. He’s brought more division to this country than we’ve seen since the Civil Rights Act.” 45-year-old North Carolina resident Marisa Pascucci, who didn’t vote for either candidate in 2016, said she will be voting for Biden in November after seeing what a Trump presidency looked like. “[Trump] is biased and is purposely saying things to spark things,” she said. “I don’t agree with the way he instigates things.” 35-year-old Pennsylvania resident Johanna Godlewski told the Times that she’s opposed to Trump. “The way he speaks about women so roughly, I can see him saying the same thing racially,” she said.
Prof. G. F. N Phd 2020-07-11 17:44:06
Friends, Don't get all upset. Trump will be reelected in a landslide. communists, socialists and anarchists who want to destroy this nation will never succeed. NEVER! Democs want to make illegals citizens?? That itself show how dangerous democs are. They want to extend the covid shutdown longer, for another year, just to destroy this nation and our economy. Democs don't want food production, no industries, no manufacturing, no Amazon, no walmart, no Goya.... They only want freebees from govt. Democs want to turn American dream into a nightmare?? Some of you don't like Trump because you don't like his success. America needed Trump. Trump is going to be one of the greatest Presidents in American history who confronted huge challenges and still won the second term in handily in a landslide. That is what is going to be in history. Friends, Trump is unstoppable. Trump is good for this nation and people love him except a few thousand radicals. We don't want a democrat's destructive agenda we want Republican constructive agenda under the great leadership of our President Donald Trump. May God bless Trump and the USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക