Image

ഡബ്ല്യു.എം.സി ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ ഭാര്യ ലീനയുടെ നിര്യാണത്തില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് അനുശോചിച്ചു

Published on 09 July, 2020
ഡബ്ല്യു.എം.സി ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ ഭാര്യ ലീനയുടെ നിര്യാണത്തില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് അനുശോചിച്ചു
ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജിയുടെ നിര്യാണത്തില്‍ ഡബഌു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി

വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വ നിരയിലെ തിളക്കമാര്‍ന്ന വ്യക്തിത്വവും സ്‌കൈവേ ട്രാവല്‍സ് ഉടമയുമായ ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജിയുടെ അകാലത്തിലുള്ള നിര്യാണത്തില്‍  ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി , അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ , സെക്രട്ടറി ഡോ ഷൈനി രാജു , ട്രെഷറര്‍ രവി കുമാര്‍ ഉള്‍പ്പെടുന്ന  എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോര്‍ഡും അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി

2018 'ഇല്‍ ഡബഌു.എം.സി  ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളിയ  ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ലീന ഷാജി  സജീവ സാന്നിധ്യമായിരുന്നു

തിരുവനന്തപുരം നാലാഞ്ചിറ നവജീവന്‍ സ്കൂളിന് എതിര്‍വശമുള്ള മുളമൂട്ടില്‍ വീട്ടില്‍ ലീന ഷാജി കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഹൃദയ സ്തംഭനം മൂലമായിരുന്നു അന്ത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക