Image

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പിടിപെട്ടത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്

Published on 10 July, 2020
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പിടിപെട്ടത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.


രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച്‌ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവിടെ ഒരു ആശാവര്‍ക്കര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയാണെന്നാണ് നിഗമനം. 


തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എ.ടി.എമ്മില്‍ എത്തിയ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇയാളില്‍ നിന്ന് ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക