Image

സൗദിയില്‍ 2100 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പ്

Published on 10 July, 2020
സൗദിയില്‍ 2100 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പ്
റിയാദ്: കോവിഡ് ബാധിതര്‍ സൗദിയില്‍ 2,23,327 ആയ  വ്യാഴാഴ്ച 41 പേര്‍ കൂടി മരണപ്പെട്ടു. പുതുതായി 3183 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ മരണം 2100 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതോടൊപ്പം വ്യാഴാഴ്ച 3046 പേര്‍ക്ക് കൂടി രോഗമുക്തി ആയി. ഇപ്പോള്‍ ചികിത്സയിലുള്ള 60,131 പേരില്‍ 2,225 പേര്‍ ഗുരുതരാവസ്ഥയിലാണ്.

സൗദി അറേബ്യയില്‍ കോവിഡ് വ്യാപനത്തിലും മരണനിരക്കിലും താല്‍ക്കാലികമായ ഒരു ശമനം കണ്ടു തുടങ്ങിയിരിക്കുന്നു. ദിവസേന അന്‍പതിനടുത്ത് മരണങ്ങളുണ്ടായിരുന്നത് കുറഞ്ഞു തുടങ്ങിയതും രോഗമുക്തി വര്‍ദ്ധിച്ചു വരുന്നത് ശുഭലക്ഷണമായാണ് ആരോഗ്യ വിദഗ്ദ്ധര്‍ കാണുന്നത്. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,58,050 ആയിരിക്കുന്നു. ഓരോ ദിവസവും ഇപ്പോള്‍ അരലക്ഷത്തിലേറെ കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്. ഫീല്‍ഡ് ടെസ്റ്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വലിയ കാലതാമസമില്ലാതെ തന്നെ പരിശോധനകള്‍ക്ക് സമയം അനുവദിച്ചു കിട്ടുന്നുണ്ട്. റിയാദില്‍ 12 പേരാണ് വ്യാഴാഴ്ച മരണപ്പെട്ടത്. മക്കയില്‍ 9 പേരും ജിദ്ദയിലും മദീനയിലും  4 പേര്‍ വീതവും മരണപ്പെട്ടു. ഹൊഫൂഫ് (1), തായിഫ് (3), ബുറൈദ (2), ഖമീസ് മുശൈത് (1), തബൂക് (1), അഹദ് റുഫൈദ (1), ജീസാന്‍ (1), സകാക (1) എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങള്‍ നടന്നത്.

പുതിയ രോഗികള്‍ : റിയാദ് 364, ദമ്മാം 274, ജിദ്ദ 246, ഹൊഫൂഫ് 196, തായിഫ് 181, മുബറസ് 152, മദീന 122, അബഹ 96, ഖമീസ് മുശൈത് 96, മഹായില്‍ 87, മക്ക 84, ബുറൈദ 76, നജ്‌റാന്‍ 71, ഖോബാര്‍ 66, ഹായില്‍ 66, ദഹ്‌റാന്‍ 63, ഹഫര്‍ അല്‍ ബാത്തിന്‍ 63, യാമ്പു 49, സഫ്വ 45, ബീഷ 38 എന്നിങ്ങനെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക