Image

പൂന്തുറയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എസ്.ഐയ്ക്കും കൊവിഡ്

Published on 10 July, 2020
പൂന്തുറയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എസ്.ഐയ്ക്കും കൊവിഡ്

പൂന്തുറ: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായ പൂന്തുറയില്‍ ഒരാള്‍ മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദന്‍ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണം. പ്രമേഹ, വൃക്കരോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 28 ആയി

ഇദ്ദേഹത്തിന്റെ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയ മകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും രോഗം സ്ഥിരീകരിച്ചു. 

പൂന്തുറയില്‍ ജൂനിയര്‍ എസ്.ഐയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സാംപിള്‍ എടുത്തശേഷം ഡ്യൂട്ടിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതോടെ ഇദ്ദേഹവുമായി അടുത്തിടപഴകിയ പോലീസുകാരെല്ലാം ക്വാറന്റീനില്‍ പോകേണ്ട സ്ഥിതിയായി. 

സൂപ്പര്‍ സ്‌പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാര്‍ഡുകളില്‍ ഇന്ന് 102 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി മേഖലകളില്‍ മാത്രം 233 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂന്തുറയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക