Image

വിജയ് സേതുപതി ഇനി സീരീസുകളിലും

Published on 11 July, 2020
വിജയ് സേതുപതി ഇനി സീരീസുകളിലും
തമിഴ് താരം വിജയ് സേതുപതി രണ്ട് വെബ് സീരീസുകളില്‍ അഭിനയിക്കുന്നു. വെബ്‌സീരീസുമായി   ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും  വെബ് സീരീസുകള്‍ക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള വഴിയാണ് വെബ് സീരീസുകളെന്നും സേതുപതി തമിഴ് മാധ്യമമായ 'വികട'നോട് പറഞ്ഞു.

നടി റെജിന കസാന്‍ട്രയ്ക്കും തന്റെ മകള്‍ക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തില്‍ സേതുപതി വേഷമിട്ടിരുന്നു. ചെറിയ ചിത്രമായി ഒരുക്കാനിരുന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറായി നീണ്ടുപോവുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആവശത്തോടെ കാത്തിരിക്കുന്ന ചിത്രം 'തുഗ്ലക് ദര്‍ബാറി'ന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. 

വിജയ് സേതുപതിക്കൊപ്പം നടിമാരായ അതിദി റാവു ഹൈദരി, മഞ്ജിമ മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ സേതുപതി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് സംഗീതം.

വിജയ് സേതുപതിക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യും.

ഈ വര്‍ഷം വിജയ് സേതുപതിയുടേതായി 'മാസ്റ്റര്‍' അടക്കം നിരവധി ചിത്രങ്ങള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയോ റിലീസിന് തയ്യാറെടുക്കുകയോ ചെയ്ത് അണിയറയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക