Image

കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരന്‍ മരിച്ചു

Published on 11 July, 2020
കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരന്‍  മരിച്ചു
കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരന്‍ ടെക്‌സസിലെ സാന്‍ അന്റോണിയോയിലെ മെതഡിസ്റ്റ് ഹെല്ത്ത് കെയറില്‍ മരിച്ചു. കോവിഡ് എന്നത് വെറും നൂണ എന്നു തെളിയിക്കാന്‍ നടത്തുന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതാണ്. കോവിഡ് രോഗ ലക്ഷണമുള്ള വ്യക്തിയാണ് പാര്‍ട്ടി നടത്തിയത്.

കോവിഡ് നുണക്കഥയാണെന്നാണു ഞാന്‍ കരുതിയത്. അങ്ങനെയല്ലെന്നു മനസിലായി. വലിയ തെറ്റാണ് ഞാന്‍ ചെയ്തത്-യുവാവ് മരിക്കും മുന്‍പ് അറ്റന്‍ഡിംഗ് നഴ്‌സിനോടു പറഞ്ഞതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്ന്‍ ആപ്പീള്‍ബി പറഞ്ഞു.

കോവിഡ് വന്ന് ആന്റിബഡി ഉണ്ടാകാനാണു പാര്‍ട്ടി സംഘടിപ്പിക്കുന്നത്. യുവാക്കള്‍ കോവിഡ് മൂലം മരിക്കില്ല എന്ന ധാരണയില്‍ നിന്നാണു ഈ സാഹസം.
------------
കോവിഡ് മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണം പ്രതിദിനം ഏഴ് ആയി കുറഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു. 30,000-ല്‍ പരം പേരാണു ന്യു യോര്‍ക്കില്‍ മരിച്ചത്. മരണം പ്രതിദിനം 800 വരെ വരെ വന്നിരുന്നു. ഇപ്പോള്‍ ആശുപത്രിയിലുള്ളവരുടേ എണ്ണവും 800-ല്‍ താഴെ എന്നു ഗവര്‍ണര്‍ അറിയിച്ചു. മൂന്നു മാസത്തില്‍ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
അതേ സമയം ആകെ രോഗം ബാധിച്ചവര്‍ 4 ലക്ഷം കടന്നു.
------
രോഗബാധ കൂടിക്കൊണ്ടിരിക്കുന്ന ഫ്‌ലോറിഡയില്‍ സംസ്ഥാന വ്യാപകമായി മാസ്‌ക് നിര്‍ബന്ധമാക്കാന്‍ റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റോന്‍ ഡിസാന്റിസ് വിസമ്മതിച്ചു. ഫ്‌ലോറിഡയില്‍ ബിസിനസുകള്‍ നേറത്തെ തുറന്നതു കൊണ്ടല്ല രോഗവ്യാപനമെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

രോഗം ബാധിച്ചവരില്‍ നല്ലൊരു ശതമാനം യുവാക്കളാണ്. അവരില്‍ മരണ നിരക്ക് ഇല്ലെന്നു തന്നെ പറയാം-ഗവര്‍ണര്‍ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 8 മണി വരെ ഫ്‌ലോറിഡയില്‍ 10,000-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടു. 95 പേര്‍ മരിച്ചു.

ടെക്‌സസില്‍ 8000-ല്‍ പരം പേരില്‍ രോഗബാധ കണ്ടെത്തി. മരണം 77.

കാലിഫോര്‍ണീയയില്‍ 8,000 -ഓളം പേക്ക് രോഗം കണ്ടെത്തി. മരണം 74. അരിസോണയില്‍ 69 മരണം. 3,000-ല്‍ പരം പേര്‍ക്ക് രോഗം പുതുതായി കണ്ടേത്തി.

ന്യു ജെഴ്‌സിയില്‍ 313 പേര്‍ക്കു മാത്രമാണു രോഗബാധ കണ്ടതെങ്കിലും 50 മരണമുണ്ട്. ന്യു യോര്‍ക്കില്‍ 791 പേര്‍ക്ക് രോഗം കണ്ടെത്തി.
അമേരിക്കയിലൊട്ടാകെ മരണം 732
Join WhatsApp News
Goodman 2020-07-12 16:06:15
നല്ല കാര്യം, കേരളത്തിൽ ജാഥകളിൽ പങ്കെടുക്കുന്ന കുറേ എണ്ണങ്ങൾ ചാകണം, എന്നാലെ കൊറോണയുടെ ശക്തി മലയാളി തിരിച്ചറിയുകയുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക